Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാട്സ് ആപ് സ്റ്റാറ്റസ് ഇനി വെബിലും
text_fieldsbookmark_border
കാലിഫോർണിയ: ഫേസ്ബുക്കിെൻറ ഉടമസ്ഥതയിലുള്ള വാട്സ് ആപ് കഴിഞ്ഞ വർഷമാണ് പുതിയ സ്റ്റാറ്റസ് സംവിധാനം അവതരിപ്പിച്ചത്. െഎ.ഒ.എസ്, ആൻഡ്രോയിഡ് ഉപഭോക്താകൾക്ക് പുതിയ സംവിധാനം ലഭ്യമായിരുന്നു. വാട്സ് ആപിെൻറ ഡെസ്ക് ടോപ്പ് വേർഷനായ വെബിലും സ്റ്റാറ്റസ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

വെബിൽ ഉപഭോക്താകളുടെ പ്രൊഫൈൽ ചിത്രത്തിന് സമീപത്തായാണ് സ്റ്റാറ്റസ് കാണുന്നതിനുള്ള െഎക്കൺ വാട്സ് ആപ് നൽകിയിരിക്കുന്നത്. ഇതിൽ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ഫ്രണ്ടസിെൻറ സ്റ്റാറ്റസ് കാണാവുന്നതാണ്.
വാട്സ് ആപിെൻറ പുതിയ സ്റ്റാറ്റസ് സംവിധാന പ്രകാരം ഫോേട്ടാ, ജിഫ്, വീഡിയോ, ഇമോജി എന്നിവ സ്റ്റാറ്റസായി നൽകാം. പണമിടപാടുകൾക്കുള്ള സൗകര്യവും കൂടി വാട്സ് ആപിൽ കൂടിച്ചേർക്കാനുള്ള ശ്രമത്തിലാണ് കമ്പനിയിപ്പോൾ.
Next Story
