പുതിയ റീചാർജ് പ്ലാനുകളുമായി റിലയൻസ് ജിയോ
text_fieldsന്യൂഡൽഹി: ജിയോ ഫോൺ ഉപയോക്താകൾക്കായി പുതിയ പ്ലാനുകൾ അവതരിപ്പിച്ച് കമ്പനി. ഓൾ-ഇൻ-വൺ പ്രതിമാസ പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചത്. 30 രൂപ അധികമായി നൽകി ഇരട്ടി ഡാറ്റ ലഭ്യമാക്കുന്നതാണ് ജിയോയുടെ പുതിയ പ്ലാൻ.
ദീപാവലിയോട് അനുബന്ധിച്ച് ജിയോ ഫോണിെൻറ വിലയും കുറച്ചിട്ടുണ്ട്. 50 ശതമാനം കുറവാണ് ജിയോ ഫോണിൽ വരുത്തിയിരിക്കുന്നത്. നിലവിൽ 699 രൂപ മാത്രമാണ് ജിയോ ഫോണിെൻറ വില.
പുതിയ പ്ലാനുകൾ
75- മൂന്ന് ജി.ബി ഡാറ്റയും ജിയോ ടു ജിയോ സൗജന്യ കോളുകളും മറ്റ് നെറ്റ്വർക്കുകളിലേക്ക് 500 മിനിട്ട് ടോക് ടൈമും
125- 14 ജി.ബി ഡാറ്റ, ജിയോ ടു ജിയോ ഫ്രീ കോളുകൾ, മറ്റ് നെറ്റ്വർക്കുകളിലേക്ക് 500 മിനിട്ട് ടോക് ടൈം
155- 28 ജി.ബി ഡാറ്റ, ജിയോ ടു ജിയോ ഫ്രീ കോളുകൾ, 500 മിനിട്ട് ടോക്ക് ടൈം
185- 56 ജി.ബി ഡാറ്റ, ജിയോ ടു ജിയോ ഫ്രീ കോളുകൾ, മറ്റ് നെറ്റ് വർക്കുകളിലേക്ക് 500 മിനിട്ട് ടോക് ടൈം
