വാട്സ് ആപിൽ വീണ്ടും സുരക്ഷ വീഴ്ച; വരുന്നത് പെഗാസസ് മോഡൽ
text_fieldsകാലിഫോർണിയ: വാട്സ് ആപിൽ വീണ്ടും പെഗാസസ് മോഡൽ സ്പൈവെയർ ആക്രമണം വരുന്നു. വാട്സ് ആപിലെ സുരക്ഷാവീഴ്ചയെ കുറിച്ച് സൂചനകൾ ലഭിച്ചു. ഇക്കുറി എം.പി 4 ഫയലിലൂടെയാണ് വാട്സ് ആപിലേക്ക് സ്പൈവെയർ എത്തുന്നത്.
അജ്ഞാത നമ്പറുകളിൽ നിന്നെത്തുന്ന വീഡിയോ ഫയലുകളിലാണ് സ്പൈവെയർ ഉള്ളത്. ഇത്തരം ഫയലുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ ഇത് ഫോണുകളെ ബാധിക്കുന്നു. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമാണ് പുതിയ ഭീഷണിയെ കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. പെഗാസസ് വൈറസിന് സമാനമാണ് പുതിയ സ്പൈവെയറെന്നും എമർജൻസി റെസ്പോൺസ് ടീം വ്യക്തമാക്കുന്നു.
ഇസ്രായേലിലെ ചാരകമ്പനിയായ എൻ.എസ്.ഒയായിരുന്നു പെഗാസസിെൻറ സൃഷ്ടിക്ക് പിന്നിൽ. വാട്സ് ആപ് വീഡിയോ കോളിലൂടെ ഫോണിലെത്തുന്ന പെഗാസസ് പാസ്വേർഡ്, കോൺടാക്ട് വിവരങ്ങൾ, കലണ്ടർ ഇവൻറസ് എന്നിവയെല്ലാം ചോർത്തുന്നു.
