Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യയുടെ തെറ്റായ മാപ്പ് പങ്കുവെച്ച് സൂം സി.ഇ.ഒ; കേന്ദ്രമന്ത്രിയുടെ മുന്നറിയിപ്പിന് പിന്നാലെ ഡിലീറ്റ് ചെയ്തു
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യയുടെ തെറ്റായ മാപ്പ് പങ്കുവെച്ച് സൂം സി.ഇ.ഒ എറിക് യുവാൻ. ജമ്മുകശ്മീർ ഉൾപ്പെടാത്ത മാപ്പാണ് യുവാൻ ട്വിറ്ററിൽ പങ്കുവെച്ചത്. ഇതിന് പിന്നാലെ വിമർശനവുമായി കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി.
ഇന്ത്യയിൽ ബിസിനസ് ചെയ്യണമെങ്കിൽ രാജ്യത്തിന്റെ യഥാർഥ മാപ്പാണ് പങ്കുവെച്ചതെന്ന് ഉറപ്പിക്കണമെന്നായിരുന്നു രാജീവിന്റെ ട്വീറ്റ്. ഇതിന് പിന്നാലെ യുവാൻ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. തെറ്റ് തിരുത്താൻ സഹായിച്ചവർക്ക് നന്ദിയറിയിക്കുകയും ചെയ്തു.
മിനിറ്റുകൾക്ക് മുമ്പ് ഞാൻ ഒരു ട്വീറ്റ് ഡിലീറ്റ് ചെയ്തു. ട്വീറ്റിലെ മാപ്പ് സംബന്ധിച്ച് ചിലർ തെറ്റ് ചൂണ്ടിക്കാണിച്ചു. അഭിപ്രായത്തിന് നന്ദിയെന്നാണ് യുവാൻ ട്വീറ്റ് ചെയ്തത്.
Next Story

