
യൂട്യൂബർ ‘തൊപ്പി’ ഇനി സിനിമയിലേക്ക്
text_fieldsയൂട്യൂബ്, ഇൻസ്റ്റഗ്രാം സെൻസേഷനായ ‘തൊപ്പി’ സിനിമയിലേക്ക്. പ്രമുഖ നിർമാതാവും നടനുമായ വിജയ് ബാബു നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ തൊപ്പി എന്ന നിഹാദ് അഭിനയിക്കുമെന്നാണ് റിപ്പോർട്ടുകൾ. സമൂഹ മാധ്യമങ്ങളിലൂടെ ‘തൊപ്പി’ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുതിയ സിനിമയുടെ ഭാഗമാകുന്ന കാര്യം ലൈവ് ഗെയിം സ്ട്രീമിങ് പ്ലാറ്റ്ഫോമായ 'ലോക്കോ'യിലൂടെയാണ് 'തൊപ്പി' വെളിപ്പെടുത്തിയത്.
6.35 ലക്ഷം സബ്സ്ക്രൈബർമാരുള്ള mrz thoppi എന്ന യൂട്യൂബ് ചാനൽ ഉടമയാണ് കണ്ണൂര്‍ സ്വദേശിയായ നിഹാദ്. ഗെയിമിങ് പ്ലാറ്റ് ഫോമുകളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ചെറുപ്പം മുതലേ ഗെയിമിങില്‍ തല്‍പ്പരനായ തൊപ്പിക്ക് ഇന്‍സ്റ്റാഗ്രാം റീല്‍സാണ് കൂടുതല്‍ ആരാധകരെ നേടികൊടുത്തത്. ലോക്കോ ലൈവിലെ രംഗങ്ങൾ ഇന്‍സ്റ്റാഗ്രാമിൽ വൈറലാവുകയായിരുന്നു. കണ്ണൂര്‍ ശൈലിയിലുള്ള സംസാരത്തിലൂടെ വലിയ ആരാധകരെ നേടിയെടുത്ത തൊപ്പിയുടെ പ്രതികരണങ്ങളിലെ സഭ്യതയില്ലായ്മ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
മങ്കി പെൻ, അങ്കമാലി ഡയറീസ്, ആട് സീരീസ്, അടി കപ്യാരെ കൂട്ടമണി, ജൂൺ എന്നീ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ വിജയ് ബാബുവിന്റെ വാലാട്ടി എന്ന ചിത്രമാണ് പുറത്തിറങ്ങാനുള്ളത്.
