
മെസ്സേജുകൾ സ്വയം അപ്രത്യക്ഷമാകാൻ ഇനി 24 മണിക്കൂറുകൾ മതി; പുതിയ ഓപ്ഷനുമായി വാട്സ്ആപ്പ്
text_fieldsസിഗ്നൽ, ടെലിഗ്രാം പോലുള്ള ആപ്പുകളോടുള്ള മത്സരത്തിെൻറ ഭാഗമായി വാട്സ്ആപ്പ് കഴിഞ്ഞ വർഷം നവംബറിലായിരുന്നു 'ഡിസപ്പിയറിങ് മെസ്സേജ്' ഫീച്ചർ അവതരിപ്പിച്ചത്. ഗ്രൂപ്പ് ചാറ്റുകളിലോ, പേഴ്സണൽ ചാറ്റുകളിലോ ഇൗ ഫീച്ചർ ഒാണാക്കി വെച്ചാൽ, ഏഴ് ദിവസങ്ങൾ കൊണ്ട് യൂസർമാർ അയക്കുന്ന സന്ദേശങ്ങളും ചിത്രങ്ങളും വിഡിയോകളും അപ്രത്യക്ഷമാകുന്നതായിരുന്നു അതിെൻറ സവിശേഷത. എന്നാൽ, അതേ ഫീച്ചർ യൂസർമാർക്ക് വേണ്ടി കൂടുതൽ മികച്ചതാക്കാൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്.
സ്വയം അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾക്ക് നേരത്തെ കമ്പനി നിശ്ചയിച്ച ഏഴ് ദിവസങ്ങളെന്ന കാലാവധി ഒരു ദിവസമാക്കി ചുരുക്കാൻ പോവുകയാണ്. വാട്സ്ആപ്പിെൻറ പുതിയ ഫീച്ചറുകളെ കുറിച്ചും മറ്റും വിവരങ്ങൾ നൽകുന്ന WABetaInfo ആണ് 24 മണിക്കൂർ ഒാപ്ഷൻ ഡിസപ്പിയറിങ് മെസ്സേജസ് എന്ന ഫീച്ചറിലേക്ക് വാട്സ്ആപ്പ് ഉൾപ്പെടുത്താൻ പോകുന്നതിനെ കുറിച്ച് സൂചന നൽകിയിരിക്കുന്നത്.
ഇനി മുതൽ അതേ ഫീച്ചറിൽ ഏഴ് ദിവസങ്ങൾക്ക് മുകളിലായി 24 മണിക്കൂർ എന്ന ഒാപ്ഷൻ കൂടി വന്നേക്കും. ആൻഡ്രോയ്ഡ് െഎ.ഒ.എസ് പ്ലാറ്റ്ഫോമുകളിലേക്ക് ഭാവിയിൽ അപ്ഡേറ്റായി ഇൗ സവിശേഷത നൽകും.
