യു.പി.ഐ ലൈറ്റ് ഇടപാട് പരിധി 500 രൂപയാക്കിയത് പ്രാബല്യത്തിൽ
text_fieldsRepresentational Image
മുംബൈ: പിൻ നമ്പറില്ലാതെ ഫോൺ വഴി പണമിടപാട് നടത്താവുന്ന യു.പി.ഐ ലൈറ്റിന്റെ പരിധി 200ൽ നിന്ന് 500 രൂപയാക്കിയത് വ്യാഴാഴ്ച പ്രാബല്യത്തിൽവന്നു. വിവിധ ഇടപാടുകളിലൂടെ ഒരു ദിവസം കൈമാറാൻ കഴിയുന്ന തുകയുടെ മൊത്തം പരിധി 2,000 രൂപയായി തുടരും.
യു.പി.ഐ ലൈറ്റ് ഉപയോഗിക്കാൻ ബാങ്ക് അക്കൗണ്ടിൽനിന്ന് ഫോൺപേ പോലുള്ള ആപ്പിലെ വാലറ്റിലേക്ക് ആദ്യം പണം നിക്ഷേപിക്കണം. 2000 രൂപ വരെ വാലറ്റിൽ സൂക്ഷിക്കാം. 500 രൂപ വരെയുള്ള ഇടപാട് യു.പി.ഐ ലൈറ്റ് വഴി നടത്താൻ പിൻ നമ്പർ വേണ്ടതില്ല.
നിയർ ഫീൽഡ് കമ്യൂണിക്കേഷൻ (എൻ.എഫ്.സി) സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലാത്ത സ്ഥലങ്ങളിലും യു.പി.ഐ വഴി പണമിടപാട് നടത്താനുള്ള സൗകര്യവും റിസർവ് ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്

