നിരോധനം നീട്ടിവെച്ചതിനു പിന്നാലെ യു.എസിൽ തിരിച്ചെത്തി ടിക്-ടോക്
text_fieldsഹോങ്കോങ്: നിരോധനം നീട്ടിവെച്ചതിനെ തുടർന്ന് ചൈനയുടെ ടിക്-ടോക് ആപ് യു.എസിലെ ഗൂഗ്ൾ, ആപ്ൾ ആപ് സ്റ്റോറുകളിൽ തിരിച്ചെത്തി. ജനുവരി 18നാണ് ടിക്-ടോക് ആപ് സ്റ്റോറുകളിൽനിന്ന് ഗൂഗിളും ആപ്പിളും നീക്കം ചെയ്തത്. യു.എസിൽ പുതിയ ഉടമസ്ഥരെ കണ്ടെത്തിയില്ലെങ്കിൽ ടിക്-ടോക് നിരോധിക്കുമെന്ന ഉത്തരവിനെ തുടർന്നായിരുന്നു നടപടി.
അതേസമയം, ഈ ഉത്തരവ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നീട്ടിവെച്ചതോടെയാണ് ആപ് സ്റ്റോറുകളിൽ ടിക്-ടോക് പുനഃസ്ഥാപിച്ചത്. ചൈനീസ് ടെക്നോളജി കമ്പനിയായ ബൈറ്റ്ഡാൻസാണ് ടിക്-ടോക്കിന്റെ ഉടമകൾ. യു.എസിൽ ടിക്-ടോക്കിന് 1.70 കോടി ഉപഭോക്താക്കളുണ്ടെന്നാണ് റിപ്പോർട്ട്. ടിക്-ടോക് നിരോധിക്കാനുള്ള ഉത്തരവിനെ തുടർന്ന് ആയിരക്കണക്കിന് ഉപഭോക്താക്കൾ ചൈനയുടെ മറ്റൊരു സമൂഹമാധ്യമ ആപ് ‘റെഡ്നോട്ട്’ ലേക്ക് മാറിയിരുന്നു.

