Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓൺലൈൻ കാമുകിയെ കാണാൻ സമ്പത്തെല്ലാം വിറ്റ് താണ്ടിയത് 1900 കി.മീ; പ്രൊഫൈൽ എഐ നിർമിതമെന്നറിഞ്ഞ് തകർന്ന് യുവാവ്

text_fields
bookmark_border
https://www.madhyamam.com/tags/social-media
cancel

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ കാണാനും വിവാഹം കഴിക്കാനും ആഗ്രഹിച്ച് ഉള്ള സമ്പത്തെല്ലാം വിറ്റ് 49കാരൻ യാത്ര ചെയ്തത് 1900 കിലോമീറ്റർ. ഒടുവിൽ താൻ അന്വേഷിച്ച പെൺകുട്ടി എഐയാണെന്ന് തിരിച്ചറിഞ്ഞു. ബ്രസീൽ സ്വദേശിയായ എഡിമർ റോച്ച മാർട്ടിൻസ് എന്ന നിർമാണത്തൊഴിലാളിയാണ് എഐ കഥാപാത്രത്തിന്റെ വ്യാജ വാഗ്ദാനങ്ങളിൽ വീണത്.

ടിക് ടോക്കിൽ ജെസിക്ക ഒലിവേര എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഒരു സോഷ്യൽ മീഡിയ പ്രൊഫൈലാണ് എഡിമറിനെ കെണിയിലാക്കിയത്. മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഈ പ്രൊഫൈലിൽ ഒരു ഫാമിൽ ജീവിക്കുന്ന യുവതി തനിക്ക് അനുയോജ്യനായപങ്കാളിയെ തിരയുകയാണെന്നും, കൂടെ ജീവിക്കാൻ തയ്യാറാകുന്നയാൾക്ക് സാമ്പത്തിക ഭദ്രതയും താമസസ്ഥലവും നൽകുമെന്നും വാഗ്ദാനം ചെയ്തിരുന്നു.

യുവതി പറയുന്നത് സത്യമാണെന്ന് വിശ്വസിച്ച എഡിമർ അവരെ നേരിട്ട് കണ്ട് വിവാഹം കഴിക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ 9-ന് തനിക്കുള്ള വീട്ടുപകരണങ്ങളെല്ലാം വിറ്റു. ആ പണം ഉപയോഗിച്ച് മിനാസ് ഗെറൈസിന്റെ തലസ്ഥാനമായ ബെലോ ഹൊറിസോണ്ടെയിലേക്ക് ബസ് മാർഗം രണ്ടു ദിവസം യാത്ര ചെയ്തു.

എന്നാൽ നഗരത്തിലെത്തിയ എഡിമറിന് അവരെ കണ്ടെത്താനായില്ല. യുവതിയുടെ ചിത്രങ്ങളുമായി തെരുവിൽ ആളുകളോട് തിരക്കിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ സഹായത്തിനായി ഒരു പ്രാദേശിക റേഡിയോ സ്റ്റേഷനെ സമീപിച്ചപ്പോഴാണ് താൻ തിരയുന്ന യുവതി യഥാർത്ഥത്തിൽ എഐ സൃഷ്ടിയാണെന്ന സത്യം എഡിമർ അറിയുന്നത്.

തുടർന്ന് പ്രൊഫൈൽ നടത്തുന്നയാൾ രംഗത്തുവരികയും അത് എഐ നിർമിത കഥാപാത്രമാണെന്ന് സമ്മതിക്കുകയും ചെയ്തു. പ്രൊഫൈലിന്റെ റീച്ചും ലൈക്കുകളും കൂട്ടി വിൽക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു വ്യാജ കഥാപാത്രത്തെ സൃഷ്ടിച്ചതെന്നും, എഡിമറുമായി നേരിട്ട് യാതൊരു ആശയവിനിമയവും നടത്തിയിട്ടില്ലെന്നും ഇവർ അവകാശപ്പെട്ടു. സംഭവത്തെത്തുടർന്ന് തട്ടിപ്പ് വീഡിയോ അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്തു. ഒറ്റപ്പെടലും ജീവിത പങ്കാളിയെ കണ്ടെത്താനുള്ള ആഗ്രഹവുമാണ് തനിക്ക് ഇത്രയും വലിയ അബദ്ധം വരുത്തിവെച്ചതെന്ന് എഡിമർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - man travelled 1900 km to meet online girlfriend, at last find out it is ai
Next Story