Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്റ്റാർലിങ്കിന് അനുമതി മാനദണ്ഡം ഉറപ്പുവരുത്തിയെന്ന് ടെലികോം മന്ത്രി
text_fieldsbookmark_border
ന്യൂഡൽഹി: കൃത്യമായ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തിയാവും രാജ്യത്ത് ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ സ്റ്റാർലിങ്കിന് അനുമതി നൽകുകയെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. നടപടികൾ പുരോഗമിക്കുകയാണ്. സുരക്ഷയടക്കം വിവിധ വിഷയങ്ങളിൽ രാജ്യത്തിന്റെ നയം ഉറപ്പുവരുത്തിയാൽ മാത്രമാവും ലൈസൻസ് അനുവദിക്കുകയെന്നും മന്ത്രി പറഞ്ഞു.
നിലവിൽ, ഭാരതി ഗ്രൂപ്പിന്റെ പിന്തുണയുള്ള വൺവെബ്, ജിയോ-എസ്.ഇ.എസ്, ജിയോ സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ് എന്നിവയുടെ സംയുക്ത സംരംഭം എന്നിവർക്ക് ലൈസൻസ് അനുവദിച്ചിട്ടുണ്ട്.
Next Story

