Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

13 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്; ചാറ്റ്‌ജിപിടി ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകൾക്കും നിയന്ത്രണം, നിയമനിർദേശവുമായി യൂറോപ്യൻ യൂനിയൻ

text_fields
bookmark_border
13 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്; ചാറ്റ്‌ജിപിടി ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകൾക്കും നിയന്ത്രണം,  നിയമനിർദേശവുമായി യൂറോപ്യൻ യൂനിയൻ
cancel

സ്ട്രാസ്ബർഗ്: ഡിജിറ്റൽ ലോകത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 13 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്താനും സുരക്ഷിതമായ ഓൺലൈൻ അക്കൗണ്ടുകൾ നിർബന്ധമാക്കാനും ലക്ഷ്യമിടുന്ന പുതിയ കരട് നിയമ നിർദേശം പുറത്തിറക്കി യൂറോപ്യൻ യൂനിയൻ.

മെറ്റയുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക് ടോക്, യൂട്യൂബ്, ചാറ്റ് ജി.പി.ടി തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ കുട്ടികളുടെ മാനസികാരോഗ്യത്തെയും സുരക്ഷയെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന ആഗോള ആശങ്കകൾക്കിടെ സ്ട്രാസ്ബർഗിൽ നടന്ന വാർത്താസമ്മേളനത്തിൽ യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നാണ് ഈ 'ഇ.യു കിഡ്‌സ് ആക്ട്' പ്രഖ്യാപിച്ചത്.

ഓസ്‌ട്രേലിയ, ബ്രിട്ടൻ, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സമാന നീക്കങ്ങൾക്ക് പിന്നാലെ വരുന്ന ഈ നിർദേശ പ്രകാരം 13 നും 15 നും ഇടയിൽ പ്രായമുള്ളവരുടെ അക്കൗണ്ടുകൾ രക്ഷിതാക്കളുടെ പൂർണ്ണ നിയന്ത്രണത്തിലായിരിക്കും. കൂടാതെ, ഉപയോക്താക്കളെ തളച്ചിടുന്ന ഇൻഫിനിറ്റ് സ്ക്രോളിങ്, അഡിക്റ്റീവ് ഫീച്ചറുകൾ, കുട്ടികൾക്കായുള്ള എ.ഐ ചാറ്റ്‌ബോട്ടുകൾ എന്നിവയ്ക്ക് കടുത്ത നിയന്ത്രണങ്ങളും പെരുമാറ്റച്ചട്ടങ്ങളും ബാധകമാക്കുമെന്നും യൂറോപ്യൻ യൂനിയനും അംഗരാജ്യങ്ങളും ചർച്ച ചെയ്ത ശേഷം മാത്രമായിരിക്കും ഇത് നിയമമാകുകയെന്നും അവർ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - EU Proposed Social Media Ban for Under-13s; Restrictions on ChatGPT and Online Platforms
Next Story