Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓ​പ​ൺ എ.​ഐയുമായി കൈകോർത്താൽ തന്റെ കമ്പനികളിൽ ആപ്പിൾ ഉൽപന്നങ്ങൾ നിരോധിക്കുമെന്ന് ഇലോൺ മസ്ക്

text_fields
bookmark_border
ഓ​പ​ൺ എ.​ഐയുമായി കൈകോർത്താൽ തന്റെ കമ്പനികളിൽ ആപ്പിൾ ഉൽപന്നങ്ങൾ നിരോധിക്കുമെന്ന് ഇലോൺ മസ്ക്
cancel
camera_alt

ഇലോൺ മസ്ക്, ടിം കുക്ക്

കാലിഫോർണിയ: എ.ഐ അധിഷ്ഠിത നെക്സ്റ്റ് ജനറേഷൻ ഓപറേറ്റിങ് സിസ്റ്റം അവതരിപ്പിക്കാൻ ആപ്പിൾ തയാറാകുന്നുവെന്ന വാർത്തകൾക്കു പിന്നാലെ, ഇതിനായി ഓ​പ​ൺ എ.​ഐയുമായി കൈകോർത്താൽ തന്റെ കമ്പനികളിൽ ഐ​ഫോ​ൺ ഉൾപ്പെടെയുള്ള ആപ്പിൾ ഉൽപന്നങ്ങൾ നിരോധിക്കുമെന്ന് ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്ക്. ഓ​പ​ൺ എ.​ഐയുമായി ചേർന്ന് തയാറാക്കുന്ന ‘ആ​പ്പി​ൾ ഇ​ന്റ​ലി​ജ​ൻ​സ്’, ഫോണിലെ വിവരങ്ങൾ ചോരാൻ ഇടയാക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് മസ്ക് നിലപാട് പ്രഖ്യാപിച്ചത്.

ആപ്പിൾ ഇന്റലിജൻസിനെ കുറിച്ചുള്ള ടിം കുക്കിന്‍റെ എക്സ് പോസ്റ്റിനു താഴെയാണ് മസ്ക് കമന്റുമായി രംഗത്തുവന്നത്. ‘ഈ ചാര സോഫ്റ്റ്‍വെയർ ഒഴിവാക്കണം, അല്ലെങ്കിൽ ആപ്പിളിന്‍റെ എല്ലാ ഉൽപന്നങ്ങളും എന്‍റെ കമ്പനികളുടെ പരിസരത്ത് നിരോധിക്കും’ എന്നാണ് മസ്ക് കുറിച്ചത്. നേരത്തെ ഓപൺ എ.ഐയെ സമീപിക്കുന്നതിനു പകരം ആപ്പിളിന് സ്വന്തമായി എ.ഐ സോഫ്റ്റ്‍വെയർ തയാറാക്കിക്കൂടേ എന്നും മസ്ക് ചോദിച്ചിരുന്നു. ഓപൺ എ.ഐക്ക് വിവരങ്ങൾ നൽകിയാൽ അവരത് വിറ്റ് കാശാക്കുമെന്നും മസ്ക് വിമർശിച്ചു.

ബ്ലൂം​ബ​ർ​ഗ് റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഐ​ഫോ​ണു​ക​ളി​ൽ നി​ർ​മി​ത​ബു​ദ്ധി സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​ത് ഓ​പ​ൺ എ.​ഐ വ​ഴി​യാ​ണ്. ഐ​ഫോ​ൺ 15 പ്രോ​യി​ലാ​ണ് സ​മ്പൂ​ർ​ണ എ.​ഐ അ​നു​ഭ​വം ല​ഭ്യ​മാ​ക്കു​ക. ഡെ​വ​ല​പ​ർ​മാ​ർ​ക്കു​വേ​ണ്ടി എ.​ഐ പി​ന്തു​ണ​യു​ള്ള എ​ക്സ് കോ​ഡും അ​വ​ത​രി​പ്പി​ക്കു​ന്നു. എം1 ​മു​ത​ലു​ള്ള ചി​പ് ഉ​ള്ള ഐ​പാ​ഡി​ലും മാ​ക്കി​ലും ആ​പ്പി​ൾ ഇ​ന്റ​ലി​ജ​ൻ​സ് ഉ​ണ്ടാ​കും. ചാ​റ്റ് ജി.​പി.​ടി അ​ധി​ഷ്ഠി​ത സം​സാ​ര​സം​വി​ധാ​ന​മു​ള്ള ‘സി​റി’​യാ​ണ് മു​ഖ്യ സവിശേഷത. ആ​പ്പി​ളി​ന്റെ ഫ​സ്റ്റ് പാ​ർ​ട്ടി ആ​പ്പു​ക​ളാ​യ നോ​ട്ട്സ്, മ്യൂ​സി​ക്, വോ​യ്സ് മെ​മോ തു​ട​ങ്ങി​യ​വ​യും എ.​ഐ​ അധിഷ്ഠിതമാക്കാ​നാ​ണ് പദ്ധതി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Elon Musk says iPhone and MacBook will be banned in his companies if Apple uses OpenAI
Next Story