Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇലോൺ മസ്‌കിന്റെ വൻ പ്രഖ്യാപനം: അമേരിക്കയിലെ മുഴുവൻ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരികൾ സൗജന്യമായി നൽകും

text_fields
bookmark_border
ഇലോൺ മസ്‌കിന്റെ വൻ പ്രഖ്യാപനം: അമേരിക്കയിലെ മുഴുവൻ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരികൾ സൗജന്യമായി നൽകും
cancel

ന്യൂയോർക്ക്: അമേരിക്കയിലെ 18 വയസ്സിൽ താഴെയുള്ള ഓരോ കുട്ടിക്കും തന്റെ ബഹിരാകാശ ഗവേഷണ കമ്പനിയായ 'സ്പേസ് എക്സി'ന്റെ ഓഹരികൾ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച് വ്യവസായിയും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ 'ആന്ത്രോപിക്' തങ്ങളുടെ ഓഹരികളുടെ അഞ്ച് ശതമാനം പൊതുജനക്ഷേമ ഫണ്ടിലേക്ക് മാറ്റുമെന്ന് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് മസ്‌കിന്റെ പ്രഖ്യാപനം.ലാഭവിഹിതവും ഓഹരികളും ഇതുപോലെ വലിയ ട്രസ്റ്റുകൾക്കോ ഫണ്ടുകൾക്കോ നൽകുന്നതിന് പകരം നേരിട്ട് രാജ്യത്തെ സാധാരണക്കാരായ പൊതുജനങ്ങൾക്ക് നൽകുന്നതാണ് കൂടുതൽ ഫലപ്രദമെന്ന് മസ്‌ക് അഭിപ്രായപ്പെട്ടു.

നിലവിലെ കണക്കനുസരിച്ച് ഏകദേശം 146.03 ഡോളറാണ് സ്പേസ് എക്സിന്റെ ഓഹരിയുടെ വില. അമേരിക്കയിൽ 18 വയസ്സിന് താഴെയുള്ള ഏകദേശം 7.3 കോടി കുട്ടികളുണ്ടെന്നാണ് കണക്ക്. ഇതനുസരിച്ച് മസ്‌കിന്റെ ഈ വാഗ്ദാനത്തിന് മാത്രം ഏകദേശം 100 കോടി ഡോളറിലധികം (9,500 കോടി രൂപ) മൂല്യം വരും. ഈ പദ്ധതി എങ്ങനെ നടപ്പിലാക്കുമെന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മസ്‌ക് പുറത്തുവിട്ടിട്ടില്ലെങ്കിലും, ഇത് തുടക്കം മാത്രമാണെന്നും ഭാവിയിൽ സമാനമായ പദ്ധതികൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ അതിവേഗത്തിലുള്ള വളർച്ചയിൽ അമേരിക്കൻ ജനത വലിയ ആശങ്ക പ്രകടിപ്പിക്കുന്ന സമയത്താണ് ടെക് ലോകത്തെ വമ്പന്മാരിൽ നിന്ന് ഇത്തരം പ്രഖ്യാപനങ്ങൾ ഉണ്ടാകുന്നത്. അടുത്തിടെ നടന്ന പഠനങ്ങൾ പ്രകാരം ഭൂരിഭാഗം അമേരിക്കക്കാരും എ.ഐയുടെ വളർച്ച അമിത വേഗതയിലാണെന്ന് വിശ്വസിക്കുന്നവരാണ്. കൂടാതെ ഈ വർഷം നടക്കാനിരിക്കുന്ന യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥികൾക്കായി 276 മില്യൺ ഡോളറിലധികം സംഭാവന നൽകിയ മസ്‌കിന്റെ നീക്കം വലിയ രാഷ്ട്രീയ-സാമ്പത്തിക പ്രാധാന്യത്തോടെയാണ് നിരീക്ഷകർ കാണുന്നത്. വാൾസ്ട്രീറ്റിൽ ലിസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം സ്പേസ് എക്സ് ഓഹരികളിൽ ചെറിയ തോതിലുള്ള ഇടിവ് സംഭവിച്ചിട്ടുണ്ടെങ്കിലും, മസ്‌കിന്റെ ഈ പ്രഖ്യാപനം ആഗോളതലത്തിൽ വൻ ചർച്ചയായി മാറിയിരിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Elon Musk Pledges To Give Away SpaceX Shares Worth $10 Billion To Every US Child
Next Story