Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇലോൺ മസ്കിന്‍റെ പറക്കും കാർ ഇന്ത്യയിൽ ബുക്കിങ് ആരംഭിച്ചു; ടെസ്‌ല റോഡ്‌സ്റ്ററിന്‍റെ ത്രസ്റ്റ് മോഡലിന് ബുക്കിങ് ചാർജ് 2.50 കോടി

text_fields
bookmark_border
ഇലോൺ മസ്കിന്‍റെ പറക്കും കാർ ഇന്ത്യയിൽ ബുക്കിങ് ആരംഭിച്ചു; ടെസ്‌ല റോഡ്‌സ്റ്ററിന്‍റെ ത്രസ്റ്റ് മോഡലിന് ബുക്കിങ് ചാർജ് 2.50 കോടി
cancel

ഇലക്ട്രിക് വാഹന വിപണിയിൽ വൻ കോളിളക്കം സൃഷ്ടിച്ചുകൊണ്ട് ടെസ്‌ല തങ്ങളുടെ പുതിയ 'റോഡ്‌സ്റ്റർ' കാറിന്റെ ബുക്കിങ് ഇന്ത്യയിലും ആരംഭിച്ചിരിക്കുകയാണ്. കാറിന്റെ ഔദ്യോഗിക എക്സ്-ഷോറൂം വിലയല്ല മറിച്ച് ബുക്കിങ് തുക മാത്രമാണ് കമ്പനി ഇപ്പോൾ ഈടാക്കുന്നത്. തെരഞ്ഞെടുക്കുന്ന വേരിയന്‍റുകൾ അനുസരിച്ച് 5.01 ലക്ഷം രൂപ മുതൽ 2.50 കോടി രൂപ വരെയാണ് ബുക്കിങ് തുകയായി നൽകേണ്ടി വരുന്നത്.

രണ്ട് ഘട്ടങ്ങളായാണ് ഉപഭോക്താക്കൾ ഇതിനായി പണം അടക്കേണ്ടത്. 'റോഡ്‌സ്റ്റർ പെർഫോമൻസ്' പതിപ്പിനായി ആദ്യം 5.01 ലക്ഷം രൂപയും, തുടർന്ന് 10 ദിവസത്തിനകം 45.05 ലക്ഷം രൂപയും അടയ്ക്കണം. അതായത് ഇതിന്റെ ആകെ ബുക്കിങ് തുക 50.06 ലക്ഷം രൂപ വരും. എന്നാൽ ഇതിന്റെ ഉയർന്ന വകഭേദമായ 'ത്രസ്റ്റ്' പതിപ്പിന്റെ കാര്യം വരുമ്പോൾ തുക ഇതിലും ഉയർന്നതാണ്. ആദ്യ ഗഡുവായി 5.01 ലക്ഷം രൂപ തന്നെയാണെങ്കിലും രണ്ടാമത്തെ ഗഡുവായി 2,45,24,000 രൂപയാണ് നൽകേണ്ടത്. അങ്ങനെ മൊത്തം 2,50,25,000 രൂപ, അതായത് ഏകദേശം 2.50 കോടി രൂപയാണ് ഈ വകഭേദത്തിന്റെ ബുക്കിങ് തുകയായി വരുന്നത്.

ആദ്യഘട്ടത്തിൽ അടക്കുന്ന 5.01 ലക്ഷം രൂപ പൂർണ്ണമായും തിരികെ ലഭിക്കുന്ന തുകയാണെന്ന് ടെസ്‌ല വ്യക്തമാക്കുന്നുണ്ട്. എങ്കിലും കൃത്യസമയത്ത് ബാക്കി തുക അടച്ചില്ലെങ്കിൽ ബുക്കിങ് റദ്ദാക്കപ്പെടും. കൂടാതെ പ്രാദേശിക നിയമങ്ങൾക്കനുസൃതമായി മാത്രമായിരിക്കും ഈ വാഹനങ്ങളുടെ ലഭ്യത. അതിനാൽ തദ്ദേശീയ നിയമങ്ങൾ അനുവദിക്കാത്ത വിപണികളിൽ 'ത്രസ്റ്റ്' പതിപ്പോ അതിന്റെ പ്രത്യേക ഫീച്ചറുകളോ ലഭ്യമായേക്കില്ല. ഒരു ഉപഭോക്താവിന് ഒരു ഓർഡർ മാത്രമാണ് ഇതിൽ അനുവദിച്ചിട്ടുള്ളത്.

പെർഫോമൻസ് വേരിയന്റ് ഒരു ഡബിൾ സീറ്റർ കാറാണെങ്കിൽ ത്രസ്റ്റ് പതിപ്പിൽ വേഗത വർദ്ധിപ്പിക്കുന്നതിനായുള്ള പ്രത്യേക സംവിധാനങ്ങളാണുള്ളത്. ഇതിനുപുറമെ, എഫ്-35 (F-35), എസ്ആർ-71 (SR-71) യുദ്ധവിമാനങ്ങളുടെ മാതൃകയിൽ ഡിസൈൻ ചെയ്തതും സ്പേസ് എക്സിന്റെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതുമായ 'റോക്കറ്റ്' എന്നൊരു സിംഗിൾ-സീറ്റർ പതിപ്പും ഇതിലുണ്ട്. ഇത് പ്രത്യേക ക്ഷണത്തിലൂടെ മാത്രം സ്വന്തമാക്കാൻ കഴിയുന്ന ഒന്നാണ്.

ഇന്ത്യയിലെ കാർ പ്രേമികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം 2028-ൽ മാത്രമായിരിക്കും ഈ കാറുകളുടെ ഉത്പാദനം ആരംഭിക്കുക എന്നത് മാത്രവുമല്ല, ഇവ ലെഫ്റ്റ്-ഹാൻഡ് ഡ്രൈവ് രൂപത്തിൽ മാത്രമായിരിക്കും നിർമിക്കുക. റൈറ്റ്-ഹാൻഡ് ഡ്രൈവ് പതിപ്പിനെക്കുറിച്ചോ ഇന്ത്യയിലെ ഡെലിവറി തീയതിയെക്കുറിച്ചോ കമ്പനി ഇതുവരെ ഔദ്യോഗികമായി ഒന്നും വ്യക്തമാക്കിയിട്ടില്ല. കൃത്യമായ വിലയോ ഫീച്ചറുകളോ അറിയുന്നതിന് മുൻപ് തന്നെ വൻ തുക മുടക്കി ബുക്കിങ് ആരംഭിച്ചിരിക്കുന്നത് വിപണിയിൽ ഏറെ ചർച്ചയായിട്ടുണ്ട്. ഇതിനിടയിൽ ടെസ്‌ല തങ്ങളുടെ ആറ് സീറ്ററുള്ള 'മോഡൽ വൈ എൽ' കാറിന് അധിക തുകയൊന്നുമില്ലാതെ 'ആക്സിലറേഷൻ ബൂസ്റ്റ്' സൗജന്യമായി നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bookings for Elon Musk's flying car begin in India
Next Story