Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുട്ടികൾക്കുള്ള സോഷ്യൽ മീഡിയ വിലക്ക് പാലിച്ചില്ല; ഇൻസ്റ്റഗ്രാം ഉൾപ്പെടെ അഞ്ച് പ്ലാറ്റ്ഫോമുകൾക്കെതിരെ നിയമനടപടിയുമായി ആസ്‌ട്രേലിയൻ സർക്കാർ

text_fields
bookmark_border
കുട്ടികൾക്കുള്ള സോഷ്യൽ മീഡിയ വിലക്ക് പാലിച്ചില്ല; ഇൻസ്റ്റഗ്രാം ഉൾപ്പെടെ അഞ്ച് പ്ലാറ്റ്ഫോമുകൾക്കെതിരെ നിയമനടപടിയുമായി ആസ്‌ട്രേലിയൻ സർക്കാർ
cancel

സിഡ്‌നി : 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പാലിച്ചില്ലെന്നാരോപിച്ച് ഫേസ്ബുക്ക്, ടിക്‌ടോക് ഉൾപ്പെടെയുള്ള കമ്പനികൾക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ആസ്‌ട്രേലിയൻ സർക്കാർ. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ്, ടിക്‌ടോക്, യൂട്യൂബ് എന്നീ അഞ്ച് പ്ലാറ്റ്ഫോമുകൾക്കെതിരെ കോടതിയെ സമീപിക്കുമെന്നാണ് ആശയവിനിമയ മന്ത്രി അനിക വെൽസ് അറിയിച്ചത്.

16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങുന്നത് തടയാൻ കമ്പനികൾ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. കുട്ടികളെ ദോഷകരമായ ഓൺലൈൻ ഉള്ളടക്കങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം കൊണ്ടുവന്നത്. പ്രായപരിധി നടപ്പാക്കുന്നതിൽ കമ്പനികൾ വീഴ്ച വരുത്തുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഓൺലൈൻ സുരക്ഷാ നിയന്ത്രണ ഏജൻസിയായ ഇസേഫ്റ്റി കമീഷണർ മാർച്ചിൽ അന്വേഷണം ആരംഭിച്ചിരുന്നു. ഈ അന്വേഷണ റിപ്പോർട്ട് പ്രകാരം, പ്രായപരിധിക്ക് താഴെയുള്ള നിരവധി കുട്ടികൾക്ക് പഴയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് തുടരാനും പുതിയ അക്കൗണ്ടുകൾ തുടങ്ങാനും കഴിഞ്ഞിരുന്നുവെന്ന് കണ്ടെത്തി.

ഫലപ്രദമായ പ്രായപരിശോധനാ സംവിധാനങ്ങളുടെ പരാജയമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. നിയമം ലംഘിക്കുന്ന കമ്പനികൾക്കുള്ള പരമാവധി പിഴ ഓസ്ട്രേലിയൻ സർക്കാർ 10.92 കോടി ഡോളറായി ഉയർത്തിയിട്ടുണ്ട്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റുഫോമുകളുടെ മാതൃകമ്പനിയായ മെറ്റയും ടിക്‌ടോക്, സ്നാപ്ചാറ്റ്, യൂട്യൂബ് എന്നിവയുടെ ഉടമസ്ഥ കമ്പനികളും വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Australia Sues Social Media Platforms
Next Story