Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എയർടെല്ലിന്റെ പുതിയ റീചാർജ് പ്ലാനുകൾ 185 രൂപ മുതൽ; ഡാറ്റ വേണ്ടാത്തവർക്ക് നേട്ടം

text_fields
bookmark_border
എയർടെല്ലിന്റെ പുതിയ റീചാർജ് പ്ലാനുകൾ 185 രൂപ മുതൽ; ഡാറ്റ വേണ്ടാത്തവർക്ക് നേട്ടം
cancel

ന്യൂഡൽഹി : ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പുതിയ നിർദേശങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി മൊബൈൽ ഡാറ്റ ആവശ്യമില്ലാത്ത ഉപയോക്താക്കൾക്കായി വോയ്സ് കോളും എസ്.എം.എസും മാത്രം ലഭിക്കുന്ന മൂന്ന് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ച് ഭാരതി എയർടെൽ. 185, 203, 206 രൂപ നിരക്കിലാണ് പപുതിയ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 21നകം പുതിയ വ്യവസ്ഥകൾ നടപ്പാക്കണമെന്ന സമയപരിധിക്ക് മുന്നോടിയായാണ് നടപടി.

മൂന്ന് പ്ലാനുകളിലും ലോക്കൽ, എസ്.ടി.ഡി, റോമിങ് കോളുകൾക്ക് പരിധിയില്ലാത്ത സൗകര്യവും 300 എസ്.എം.എസും ലഭിക്കും. ഇതിൽ മൊബൈൽ ഡാറ്റ ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവർ, പ്രധാനമായും വിളിക്കാനും സന്ദേശങ്ങൾ അയക്കാനും മാത്രം ഫോൺ ഉപയോഗിക്കുന്നവർ, ഇന്റർനെറ്റിനായി വൈഫൈയെ ആശ്രയിക്കുന്നവർ, രണ്ടാമത്തെ സിം കണക്ഷൻ സൂക്ഷിക്കുന്നവർ എന്നിവർക്ക് പുതിയ പ്ലാനുകൾ പ്രയോജനപ്പെടും.

185 രൂപയുടെ റീചാർജിന് 28 ദിവസത്തെ കാലാവധിയും, 203 രൂപയുടെ പ്ലാനിന്‌ 30 ദിവസത്തെ കാലാവധിയും, 206 രൂപയുടെ റീചാർജിന് ഒരു കലണ്ടർ മാസത്തെ കാലാവധിയും ആണ് ഉണ്ടായിരിക്കുക. മൂന്ന് പ്ലാനുകളിലും അധിക ചാർജില്ലാതെ ഹലോ ട്യൂൺ സൗകര്യവും ലഭിക്കും. കോളിങ്, എസ്.എം.എസ് ആനുകൂല്യങ്ങളിൽ വ്യത്യാസമില്ലാത്തതിനാൽ കാലാവധിയാണ് പ്ലാനുകൾ തമ്മിലുള്ള പ്രധാന വ്യത്യാസം. വോയ്സ് കോളും എസ്.എം.എസും മാത്രം ആവശ്യമുള്ളവർക്ക് ഡാറ്റ ഉൾപ്പെടുത്തിയ റീചാർജുകൾക്ക് പണം ചെലവഴിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുകയാണ് പുതിയ പ്ലാനുകളുടെ ലക്ഷ്യം.

സെപ്റ്റംബറിൽ ട്രായ് പുറത്തിറക്കിയ പുതിയ ചട്ടങ്ങൾ പ്രകാരം ടെലികോം കമ്പനികൾ ഡാറ്റ ഉൾപ്പെടുത്താത്ത വോയ്സ്-എസ്.എം.എസ് പ്രത്യേക താരിഫ് വൗച്ചറുകൾ അവതരിപ്പിക്കണം. കുറഞ്ഞ കാലാവധിയുള്ള പ്ലാനുകൾക്കു പുറമേ ഓരോ മാസവും ഒരേ തീയതിയിൽ പുതുക്കാവുന്ന പ്ലാനും ദീർഘകാല കാലാവധിയുള്ള പ്ലാനും ലഭ്യമാക്കണമെന്നും നിർദേശമുണ്ടായിരുന്നു. ഇതോടെ പുതിയ ചട്ടങ്ങൾക്കനുസൃതമായി വോയ്സ്-എസ്.എം.എസ് പ്ലാനുകൾ അവതരിപ്പിക്കുന്ന ആദ്യ ടെലികോം ഓപ്പറേറ്ററായി എയർടെൽ മാറിയിരിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Airtel Launches Voice Only Recharge
Next Story