Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖവും ​നാവും നോക്കി ഹൃദ്രോഗം കണ്ടെത്താനും എ.ഐ

text_fields
bookmark_border
Symbolic Image
cancel
camera_alt

പ്രതീകാത്മക ചിത്രം 

മുഖവും നാവും നോക്കി എ.ഐ ഹൃദ്രോഗം കണ്ടെത്തുമോ?ലണ്ടൻ: ലോകത്ത് ഏറ്റവും കൂടുതൽ പേരുടെ ജീവനെടുക്കുന്ന അതിഗുരുതര രോഗങ്ങളിലൊന്നാണ് ഹൃദ്രോഗം. രോഗം തിരിച്ചറിയുമ്പോഴേക്ക് തിരിച്ചുവരവില്ലാത്ത വിധം ഹൃദയം പണിമുടക്കി പലപ്പോഴും രോഗി മരണത്തിലേക്ക് നടന്നടുത്തിട്ടുണ്ടാകും. ഇത് നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സയും പ്രതിരോധവും ലഭ്യമാക്കുകയെന്നതാണ് കാലങ്ങളായി വൈദ്യശാസ്ത്രത്തിന്റെ പ്രധാന ഗവേഷണ മേഖലകളിലൊന്ന്.

എന്നാൽ, ഒരാളുടെ മുഖത്തിന്റെയും നാവിന്റെയും ചിത്രങ്ങൾ നൽകിയാൽ എ.ഐക്ക് ഹൃദ്രോഗം കണ്ടെത്താനാകുമോ? സാധ്യത തീരെ കുറവെന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ തെറ്റി. ചൈനയിൽ അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ ഹൃദ്രോഗം ഇങ്ങനെയും തിരിച്ചറിയാമെന്നാണ് കണ്ടെത്തൽ. 518 പേരിലാണ് പരിശോധന നടന്നത്. 200 പേർ രോഗികളാണെന്ന് തിരിച്ചറിഞ്ഞു. ഇവരെ പിന്നീട് വിശദ പരിശോധനക്ക് വിധേയമാക്കിയപ്പോൾ ശരിയെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

പ്രത്യേകമായി തയാറാക്കിയ സ്കാനിങ് സംവിധാനം വഴി ആളുകളുടെ മുഖവും നാവും പകർത്തലായിരുന്നു ഒന്നാം ഘട്ടം. അതുകഴിഞ്ഞ് എ.ഐ ഉപയോഗിച്ച് ഓരോരുത്തരുടെയും രണ്ട് ചിത്രങ്ങൾ ആദ്യം വെവ്വേറെയും പിന്നീട് ഒന്നിച്ചും വിശദമായി പരിശോധന വിധേയമാക്കി. നാവിന്റെ മധ്യഭാഗവും വായുടെ ചുറ്റുമുള്ള ചർമവും കവിളുമാണ് എ.ഐ പരിശോധനകളിൽ രോഗം നിർണയിക്കുന്നതിൽ പ്രധാനം.

ശരീരത്തിൽ ചില അടയാളങ്ങൾ രോഗിയിൽ നേരത്തെയുണ്ടാകുമെന്ന് ഡോക്ടർമാർ പറയുന്നുണ്ട്. നാവിലെ നീലനിറം രക്തത്തിൽ ഓക്സിജന്റെ അളവ് കുറയലും കൺപോളകൾക്ക് ചുറ്റും കാണപ്പെടുന്ന മഞ്ഞനിറത്തിൽ വൻതോതിലുള്ള കൊഴുപ്പ് ഉയർന്ന കൊളസ്ട്രോളും സൂചിപ്പിപ്പിക്കും.

എന്നുവെച്ച്, നാവും കവിളും ഹൃദ്രോഗം പറയുമോ എന്നത് തുടരന്വേഷണങ്ങളിൽ വ്യക്തമാകേണ്ടതാണ്. രക്തക്കുഴലുകൾ വഴിയുള്ള രക്തപ്രവാഹം കുറയുന്നതാണ് ഹൃദ്രോഗത്തിനിടയാക്കുന്നത്. പലർക്കും ആദ്യ സൂചന നെഞ്ചുവേദനയായിട്ടാണ് ഉണ്ടാകാറ്. പ്രായം, പുകവലി, ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ, പ്രമേഹം എന്നിവയെല്ലാം ഹൃദ്രോഗവുമായി ബന്ധപ്പെട്ടതാണ്. ‘സയന്റിഫിക് റിപ്പോർട്സ്’ ജേണലിൽ പ്രസിദ്ധീകരിച്ച എ.ഐ പരിശോധനയും കണ്ടെത്തലും ഈ രംഗത്ത് വിപ്ലവകരമായ കണ്ടുപിടിത്തമാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - New Study Shows AI Can Spot Heart Disease Using Facial Cues
Next Story