Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുതുവര്‍ഷത്തില്‍ പുതുമകളുമായി ‘മാധ്യമം’ ആപ്
text_fieldsbookmark_border
കോഴിക്കോട്: പുതുവര്‍ഷത്തില്‍ നിരവധി പുതിയ പ്രത്യേകതകളുമായി ‘മാധ്യമം’ മൊബൈല്‍ ആപ് പുറത്തിറങ്ങി. ഉപയോഗിക്കാന്‍ എളുപ്പമുള്ള തരത്തിലാണ് ആപ് തയാറാക്കിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് പ്ളേ സ്റ്റോറില്‍നിന്നും ഐ.ഒ.എസ് സ്റ്റോറില്‍നിന്നും ആപ് ഡൗണ്‍ലോഡ് ചെയ്യാം.
വായനക്കാരുടെ താല്പര്യത്തിനനുസരിച്ച് വാര്‍ത്തകള്‍ ലഭിക്കുന്ന തരത്തിലുള്ള യൂസര്‍ കസ്റ്റമൈസേഷന്, ഉപയോഗിക്കാന്‍ സൗകര്യപ്രദമായ ഇന്റര്‍ഫേസ്, വാര്‍ത്തകള്‍ക്ക് പ്രതികരണങ്ങള്‍ രേഖപ്പെടുത്താനുള്ള സൗകര്യം എന്നിവയെല്ലാം പുതിയ ആപ്പിന്‍െറ പ്രത്യേകതകളാണ്. വിവിധ വിഭാഗങ്ങളിലായി വായനയുടെ പുതുലോകം ആപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്.
നോട്ടിഫിക്കേഷനുകള്‍ നേരിട്ട് വാര്ത്തയിലേക്കത്തെിക്കുന്ന സൗകര്യം, മീഡിയവണ്‍ ചാനലും അനുബന്ധ വിഡിയോകളും കാണുന്നതിനായി ലൈവ് ടി.വി എന്നിവയും പുത്തന്‍ ആപ്പില്‍ ഒരുക്കിയിട്ടുണ്ട്.
Next Story
