
മീരാഭായ് ചാനുവിന് ആശംസകൾ നേർന്ന ബോളിവുഡ് താരത്തിന് ട്രോളാക്രമണം; കാരണമിതാണ്..
text_fieldsടോക്യോ ഒളിമ്പിക്സിലെ ആദ്യ മെഡൽ നേട്ടത്തോടെ ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് മീരാഭായ് ചാനു. വനിതകളുടെ ഭാരോദ്വഹനത്തിൽ 49 കിലോ വിഭാഗത്തിലാണ് മീര രാജ്യത്തിനായി വെള്ളിമെഡലുറപ്പിച്ചത്. ഭാരോദ്വഹനത്തിൽ ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്സിൽ ആദ്യമായാണ് ഒരാൾ വെള്ളിമെഡൽ നേടുന്നത്.
സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ മീരാഭായ്യുടെ നേട്ടത്തിെൻറ ആഘോഷം നടക്കുകയാണ്. പ്രമുഖരടക്കം താരത്തിന് ആശംസകൾ നേർന്ന് രംഗത്തെത്തിയിരുന്നു. എന്നാൽ, അതിനിടെ ഒരു നടിക്ക് അമളി പറ്റുകയും ചെയ്തു. ബോളിവുഡ് നടിയായ ടിസ്ക ചോപ്ര മീരാഭായ്ക്ക് അഭിനന്ദനം നേർന്നുകൊണ്ട് പോസ്റ്റ് ചെയ്ത ചിത്രം മാറിപ്പോവുകയായിരുന്നു. ഇന്തോനേഷ്യയുടെ കാൻഡിക് വിൻഡി ഐഷയുടെ ചിത്രം പങ്കുവെച്ചാണ് ടിസ്ക 'മീരാഭായ് ചാനു നീ ഞങ്ങളുടെ അഭിമാനമാണെന്ന അടിക്കുറിപ്പ് നൽകിയത്. ഐഷ ഭാരോദ്വഹനത്തിൽ വെങ്കലമായിരുന്നു നേടിയത്.
അതോടെ കമൻറ് ബോക്സിൽ ട്രോളുകൾ നിറഞ്ഞു. 'അത് മീരാഭായ് ചാനുവല്ല.. നിങ്ങളുടെ മനസ്സാന്നിധ്യവും അറിവും മെച്ചപ്പെടുത്തുക..' -ഒരാൾ കമൻറ് ചെയ്തു.
