Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജർമൻ ഓപൺ; ശ്രീകാന്ത് ക്വാർട്ടറിൽ; സിന്ധു, സൈന വീണു
text_fieldsbookmark_border
ബെർലിൻ: ജർമൻ ഓപൺ ബാഡ്മിന്റണിൽ ഇന്ത്യൻ പ്രതീക്ഷ നിലനിർത്തി മുൻ ലോക ഒന്നാം നമ്പർ താരം കിഡംബി ശ്രീകാന്ത് ക്വാർട്ടറിൽ. ചൈനയുടെ ലു ഗ്വാങ് സുവിനെ 21-16 21-23 21-18 നാണ് ശ്രീകാന്ത് തകർത്തത്. ടോപ് സീഡ് വിക്ടർ അക്സൽസണാകും അവസാന എട്ടിലെ എതിരാളി. വനിതകളിൽ ഏഴാം സീഡായ പി.വി. സിന്ധു ചൈനീസ് താരം ഷാങ് യി മാനിനോടും സൈന നെഹ്വാൾ തായ്ലൻഡിന്റെ റാച്നോക് ഇന്തനോണിനോടും തോൽവി വഴങ്ങി പുറത്തായി.
Next Story

