Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരിക്കൽ കുഞ്ഞ് എന്റെ കളി കാണും; അ​തെന്റെ അമ്മയാണെന്ന് പറയും -പുതിയ വിശേഷവുമായി നവോമി ഒസാക

text_fields
bookmark_border
navomi osaka
cancel

ദിവസങ്ങൾക്കു മുമ്പാണ് ആസ്ട്രേലിയൻ ഓപൺ കളിക്കില്ലെന്ന കാര്യം ജാപ്പാനീസ് ടെന്നീസ് താരം നവോമി ഒസാക്ക അറിയിച്ചത്. എന്നാൽ അതിന്റെ കാരണം അന്ന് വ്യക്തമാക്കിയിരുന്നില്ല. ആ കാരണം ഇപ്പോൾ ആരാധകർക്കു മുന്നിൽ വെളിപ്പെടുത്തിയിരിക്കയാണ് ടെന്നീസ് താരം. അമ്മയാകാനൊരുങ്ങുകയാ​ണെന്ന വിശേഷമാണ് താരം ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്.

2024 ലെ ആസ്ട്രേലിയൻ ഓപണിലൂടെ ടെന്നീസ് ലോകത്തേക്ക് തിരിച്ചെത്തുമെന്നും നവോമി പറയുന്നുണ്ട്. ''കഴിഞ്ഞുപോയ കാലം വളരെ രസകരമായിരുന്നു. എന്നാൽ ഇതു വെല്ലുവിളികൾ നിറഞ്ഞ സമയമാണെന്ന് മനസിലാക്കുന്നു. അതും രസകരമായിരിക്കാം. ജീവിതം വളരെ ചെറുതാണ്.ഒന്നും നിസ്സാരമായി കാണുന്നില്ല​''-എന്നാണ് നവോമി ഒസാക കുറിച്ചത്.

ഭാവിയിൽ ഒരുപാട് പ്രതീക്ഷിക്കാനുണ്ട്. ജീവിതം ഓരോദിവസവും അനു​ഗ്രഹീതവും സാഹസികതകൾ നിറഞ്ഞതുമാണ്. എന്റെ കുഞ്ഞ് ഒരിക്കൽ എന്റെ മത്സരം കാണും. അതെന്റെ അമ്മയാണെന്ന് പറയുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ്. ജീവിതത്തിൽ ശരിയായ വഴി കണ്ടെത്തുക എന്ന ഒന്നില്ല. നിങ്ങളുടെ ഉദ്ദേശ്യം നല്ലതായിരിക്കുമ്പോൾ ആ വഴിയിൽ എത്തുക തന്നെ ചെയ്യും''-എന്നും അൾട്ര സൗണ്ട് സ്കാനിങ്ങിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് നവോമി ഒസാക കുറിച്ചു. നാല് ഗ്രാന്റ്സ്ലാമുകൾ സ്വന്തമാക്കിയ നവോമി ഒസാക ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വനിത അത്‍ലറ്റാണ്. മുൻ ലോക ടെന്നീസ് ഒന്നാംനമ്പർ താരമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Naomi Osaka is PREGNANT
Next Story