Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓൺലൈനിൽ ഹിറ്റായി ‘മേഴ്സി റഫ’ ടി- ഷർട്ടുകൾ

text_fields
bookmark_border
ഓൺലൈനിൽ ഹിറ്റായി ‘മേഴ്സി റഫ’ ടി- ഷർട്ടുകൾ
cancel

പാരിസ്: കളിമൺ കോർട്ടിലെ രാജാവിനെ ആദരിച്ച് റോളണ്ട് ഗാരോസിലെ പ്രധാന കോർട്ടായ ഫിലിപ്പ് ചാട്രിയറിൽ നടന്ന ചടങ്ങിനെത്തിയവർക്ക് സംഘാടകർ നൽകിയ ‘മേഴ്സി, റഫ’ എന്ന് എഴുതിയ ടി-ഷർട്ടുകൾ ഓൺലൈനിൽ സൂപ്പർ ഹിറ്റ്. ഫ്രഞ്ച് ഓപൺ കിരീടം 14 തവണ ചൂടിയ റാഫേൽ നദാലിനെ ആദരിച്ചാണ് കഴിഞ്ഞ ദിവസം മുൻനിര താരങ്ങളുടെ സാന്നിധ്യത്തിൽ സംഘാടകർ ചടങ്ങ് സംഘടിപ്പിച്ചത്.

ഗാലറി മൊത്തത്തിൽ താരത്തിന്റെ പേരുവെച്ച ടി ഷർട്ടുകൾ അണിഞ്ഞും മൈതാനത്ത് താരത്തിന്റെ പേര് മുദ്രണം ചെയ്തും ഞെട്ടിച്ച സംഘാടകർ നദാലിനെ ആനന്ദക്കണ്ണീരിലാഴ്ത്തി. കാഴ്ചകൾ കണ്ട് താരം ഏറെനേരം കണ്ണീർ പൊഴിച്ചുനിന്നു. വിരമിച്ച പ്രമുഖരായ റോജർ ഫെഡറർ, ആൻഡി മറേ എന്നിവരും ചടങ്ങിനെത്തി. കാഴ്ച കണ്ട് താൻ വിരമിച്ചാൽ എങ്ങനെയാകുമെന്ന് ആലോചിച്ചുപോയെന്ന് വേദിയിൽ നൊവാക് ദ്യോകോവിച്ച് അഭിപ്രായപ്പെട്ടു. പ്രായം 38ലെത്തിയ ദ്യോകോവിച് കഴിഞ്ഞ ദിവസം കരിയറിലെ 100ാം കിരീടം ചൂടിയിരുന്നു. 14 തവണ ഫ്രഞ്ച് ഓപൺ ൺ റെക്കോർഡ് നേടിയ നദാലിന് ചടങ്ങിന്റെ അവസാനത്തോടെ ഒരു സ്ഥിരം കാൽപ്പാട് സമ്മാനിച്ചു. അതിൽ അദ്ദേഹത്തിന്റെ പേരും 14 എന്ന നമ്പറും എഴുതിയിരുന്നു.

പരിപാടി കഴിഞ്ഞ് മിനിറ്റുകൾക്കിടെയാണ് ഇവിടെ വിതരണം ചെയ്ത ടി ഷർട്ടുകൾ പൊന്നും വിലക്ക് ഓൺലൈൻ പ്ലാറ്റ്ഫോമിൽ വിൽപനക്കെത്തിയത്. അരലക്ഷം രൂപവരെ വിലയിട്ടായിരുന്നു വിൽപന. ആവശ്യക്കാർ കൂടിയതോടെ അതിവേഗം വിൽക്കുന്നവരുടെ എണ്ണവും കൂടി. താനൊരിക്കലും ഇവ അണിയില്ലെന്നും എന്നാൽ, താൽപര്യമുള്ളവരുണ്ടാകുമെന്നും പറഞ്ഞായിരുന്നു പലരും വിൽപനക്ക് തീരുമാനിച്ചത്.

ഗാലറിയിലുണ്ടായിരുന്ന 15,000 പേർക്കാണ് സൗജന്യമായി സംഘാടകർ ടി ഷർട്ട് സമ്മാനിച്ചത്. എന്നാൽ, ‘മേഴ്സി റഫ’ ടി ഷർട്ടുകൾ കച്ചവടക്കാൻ ശ്രമിച്ചത് ദുഃഖിപ്പിച്ചുവെന്ന് ഫ്രഞ്ച് ടെന്നിസ് ഫെഡറേഷൻ ഗിലെസ് മോറെട്ടൺ പറഞ്ഞു. താൻ നദാലിന് തൊട്ടരികെ നിന്നിട്ടും ഒരു ടി ഷർട്ട് തനിക്ക് ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Free 'Merci Rafa' T-shirts spark resale frenzy
Next Story