
ആസ്ട്രേലിയൻ ഓപ്പൺ: നിലവിലെ ജേതാവ് നവോമി ഒസാക്ക പുറത്ത്
text_fieldsമെൽബൺ: റെക്കോഡ് ഗ്രാൻഡ്സ്ലാം നേട്ടം ലക്ഷ്യമിടുന്ന റാഫേൽ നദാൽ ആസ്ട്രേലിയൻ ഓപൺ നാലാം റൗണ്ടിൽ കടന്നു. 28ാം സീഡായ കാരൻ ഖാചനോവിനെയാണ് ആറാം സീഡായ നദാൽ 6-3, 6-2, 3-6, 6-1ന് തോൽപിച്ചത്. മൂന്നാം സീഡ് അലക്സാണ്ടർ സ്വരേവ്, ഏഴാം സീഡ് മാറ്റിയോ ബെരറ്റീനി, 14ാം സീഡ് ഡെന്നിസ് ഷാപലോവ് തുടങ്ങിയവർ മുന്നേറി.
വനിതകളിൽ ഒന്നാം സീഡ് ആഷ്ലി ബാർതി, നാലാം സീഡ് ബാർബറ ക്രെസിക്കോവ, അഞ്ചാം സീഡ് മരിയ സക്കാരി, എട്ടാം സീഡ് പൗല ബഡോസ എന്നിവർ നാലാം റൗണ്ടിൽ കടന്നപ്പോൾ നിലവിലെ ജേത്രി നൊവോമി ഒസാക പുറത്തായി. സീഡില്ലാ താരമായ അമാൻഡ അനിസിമോവയാണ് 4-6, 6-3, 7-6ന് 13ാം സീഡുകാരിയായ ഒസാകയെ വീഴ്ത്തിയത്. ബാർതി 6-2, 6-3ന് കാമില ജിയോർജിയെയാണ് തോൽപിച്ചത്.
