Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എയര്‍ ഇന്ത്യ വിമാന യാത്രക്കിടെ സ്യൂട്ട്കേസ് പൊട്ടിത്തകർന്നു; ദുരനുഭവം പങ്കുവെച്ച് ഇന്ത്യൻ വനിത ഹോക്കി താരം

text_fields
bookmark_border
എയര്‍ ഇന്ത്യ വിമാന യാത്രക്കിടെ സ്യൂട്ട്കേസ് പൊട്ടിത്തകർന്നു; ദുരനുഭവം പങ്കുവെച്ച് ഇന്ത്യൻ വനിത ഹോക്കി താരം
cancel

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാന യാത്രക്കിടെ സ്യൂട്ട്കേസ് പൊട്ടിത്തകർന്നതിന്റെ ദുരനുഭവം പങ്കുവെച്ച് ഇന്ത്യന്‍ വനിത ഹോക്കി താരവും പദ്മശ്രീ പുരസ്‌കാര ജേതാവുമായ റാണി രാംപാല്‍. കാനഡയില്‍നിന്ന് ഇന്ത്യയിൽ മടങ്ങിയെത്തിയപ്പോഴാണ് സ്യൂട്ട്കേസ് തകർന്ന നിലയിൽ കണ്ടെത്തിയത്. ഇതിന്റെ ചിത്രവും കുറിപ്പും താരം സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവെക്കുകയും ചെയ്തു.

'ഈ അദ്ഭുതപ്പെടുത്തുന്ന സര്‍പ്രൈസിന് എയര്‍ ഇന്ത്യക്ക് നന്ദി. നിങ്ങളുടെ സ്റ്റാഫ് ഞങ്ങളുടെ ബാഗുകൾ ഇങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്. കാനഡയില്‍ പോയി തിരിച്ച് ഡല്‍ഹിയിലിറങ്ങിയപ്പോള്‍, എന്റെ ബാഗ് തകര്‍ന്ന നിലയിലായിരുന്നു' -ബാഗിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് റാണി രാംപാല്‍ പറഞ്ഞു.

സംഭവത്തില്‍ ഉടൻ പ്രതികരണവുമായി എത്തിയ എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. യാത്ര ചെയ്ത വിമാനത്തിന്റെ വിവരങ്ങൾ പങ്കുവെക്കാനും എയർ ഇന്ത്യ ആവശ്യപ്പെട്ടു. നിരവധി പേരാണ് സമാന അനുഭവം പങ്കുവെച്ച് റാണിയുടെ പോസ്റ്റിന് താഴെ കമന്റുമായി രംഗത്തെത്തുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Suitcase broken during Air India flight; Indian women's hockey player shares her ordeal
Next Story