ചരിത്രം കുറിക്കാൻ വീനസ്
text_fieldsലണ്ടൻ: ഗ്രാൻഡ്സ്ലാം ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ ചാമ്പ്യനാവാനൊരുങ്ങി വീനസ് വില്യംസ് ശനിയാഴ്ച കോർട്ടിൽ. വിംബ്ൾഡൺ വനിത സിംഗ്ൾസ് ഫൈനലിൽ സ്പാനിഷ് താരം ഗർബിൻ മുഗുരുസയാണ് എതിരാളി. അഞ്ചുതവണ വിംബ്ൾഡണിൽ കിരീടമണിഞ്ഞ വീനസ് ഏഴുവർഷത്തിനു ശേഷം ആദ്യമായാണ് വിംബ്ൾഡൺ കലാശപ്പോരാട്ടത്തിൽ ഇടംപിടിക്കുന്നത്.
തിങ്കളാഴ്ച 37 വയസ്സ് തികയുന്ന വീനസ് ശനിയാഴ്ച കിരീടമണിഞ്ഞാൽ കാത്തിരിക്കുന്നത് ഒരുപിടി റെക്കോഡുകൾ. വിംബ്ൾഡൺ ജേതാവാകുന്ന മുതിർന്ന താരം, ഗ്രാൻഡ്സ്ലാം സ്വന്തമാക്കുന്ന വനിതതാരം എന്നിവ അമേരിക്കയുടെ വെറ്ററൻ താരത്തിെൻറ പേരിലാവും. സഹോദരി സെറീന വില്യംസാണ് വനിതകളിലെ ഏറ്റവും പ്രായമേറിയ ഗ്രാൻഡ്സ്ലാം ജേതാവ്. എതിരാളിയായ മുഗുരുസ നിലവിൽ 15ാം റാങ്കുകാരിയും 2016ലെ ഫ്രഞ്ച് ഒാപൺ ജേതാവുമാണ്.
