മാസ്റ്റേഴ്സ് വെയ്റ്റ് ലിഫ്റ്റിങ്ങിൽ ലോക ചാമ്പ്യനായി മലയാളി താരം
text_fieldsകൊച്ചി: അമേരിക്കയിലെ സാൻ ഡിയഗോയില്‍ നടന്ന മാസ്റ്റേഴ്സ് വേള്‍ഡ് കപ്പ് വെയ്റ്റ് ലിഫ്റ്റ ിങ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളിക്ക് സ്വർണമെഡൽ. അങ്കമാലി കൊറ്റമം സ്വദേശി പീറ്റര്‍ ജ ോസഫ് ഞാളിയനാണ് 55 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ സ്വർണമെഡല്‍ കരസ്ഥമാക്കിയത്. വെയ്റ്റ് ലിഫ്റ്റിങ്ങില്‍ ലോകചാമ്പ്യനാകുന്ന ആദ്യ മലയാളികൂടിയാണ് 58കാരനായ പീറ്റര്‍.
മലേഷ്യയില്‍ കഴിഞ്ഞവര്‍ഷം 64 രാജ്യങ്ങള്‍ പങ്കെടുത്ത ഏഷ്യ-പസഫിക് മത്സരത്തില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു. ഈ വര്‍ഷം ആസ്ട്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത് മത്സരത്തില്‍ അവസാന നിമിഷം പരിക്കുമൂലം ഒന്നാം സ്ഥാനം നഷ്ടപ്പെട്ടതിെൻറ സങ്കടം ഇപ്പോഴാണ് നികത്താനായതെന്ന് പീറ്റര്‍ ജോസഫ് പറഞ്ഞു.
ആലത്തൂരിലെ ടോമി ജോസഫിെൻറ നേതൃത്വത്തിെല ഇമ്മാനുവല്‍ ക്രഷേഴ്സ് ആൻഡ് മൈന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് പീറ്റര്‍ ജോസഫിനെ സ്പോണ്സര് ചെയ്തത്.
