പന്തു തട്ടാനൊരുങ്ങി വേഗരാജാവ് ഉസൈൻ ബോൾട്ട്
text_fieldsലണ്ടൻ: ഫുട്ബാളറായി മൈതാനത്തിറങ്ങണമെന്ന വേഗരാജാവ് ഉൈസൻ ബോൾട്ടിെൻറ സ്വപ്നം പൂവണിയുന്നു. വരുന്ന ജൂണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ തട്ടകമായ ഒാൾഡ് ട്രാഫോഡിൽ ബോൾട്ട് ബൂട്ടണിയും. യൂനിസെഫിെൻറ ചാരിറ്റി മത്സരത്തിൽ സോക്കർ എയ്ഡിനായാണ് വേഗരാജാവ് കളത്തിലിറങ്ങുന്നത്.
ലോകത്തെ വിവിധ സെലിബ്രിറ്റികൾ ഉൾപ്പെട്ട സോക്കർ എയ്ഡും ഇംഗ്ലണ്ടിലെ മുൻ ദേശീയ താരങ്ങളും തമ്മിലാണ് മത്സരം. സോക്കർ എയ്ഡിെൻറ ക്യാപ്റ്റനായാണ് ബോൾട്ട് എത്തുന്നത്. നേരത്തെ, ട്രാക്കിനോട് വിടപറഞ്ഞിരുന്ന താരം പ്രഫഷനൽ ഫുട്ബാളിൽ അരങ്ങേറ്റം കുറിക്കാൻ താൽപര്യമുണ്ടെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ജൂൺ പത്തിനാണ് മത്സരം.
