Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആസ്​ത്രേലിയൻ ഇതിഹാസം കാഹിൽ ​െഎ.എസ്​.എല്ലിലേക്ക്​

text_fields
bookmark_border
tim-cahill
cancel

ഇന്ത്യൻ സൂപ്പർലീഗിലേക്ക്​ ആസ്​ത്രേലിയയുടെ അന്താരാഷ്​ട്ര ഫുട്​ബാൾ താരം ടിം കാഹിലും. ജംഷഡ്​പുർ എഫ്​.സിയാണ്​ ഇഹിഹാസ താരമായ കാഹിലിനെ ടീമിലെത്തിക്കുന്നത്​. ​38കാരനായ മുൻ ഒാസീസ്​ നായകൻ ട്വിറ്ററിലൂടെയാണ്​ ഇന്ത്യയിലേക്കുള്ള വരവറിയിച്ചത്​. കഴിഞ്ഞ ലോകകപ്പിൽ ആസ്​ത്രേലിയക്കായി താരം കളത്തിലിറങ്ങിയിരുന്നു. നിലവിൽ മാഡ്രിഡിൽ ​പ്രീ സീസൺ ടൂറിലുള്ള ജെ.എഫ്​.സി ടീമിനൊപ്പം കാഹിൽ ചേർന്നിട്ടുണ്ട്​.

െഎ.എസ്​.എല്ലിലേക്ക്​ വന്ന വമ്പൻ താരങ്ങളുടെ കൂട്ടത്തിലേക്കാണ്​ കാഹിലി​​െൻറ പേര്​ കൂടി ചേർക്കാൻ പോകുന്നത്​. നേരത്തെ ഉറുഗ്വായ്​ ഇതിഹാസം ഡീഗോ ഫോർലാൻ മുംബൈ സിറ്റി എഫ്​.സിക്കായി ബൂട്ടണിഞ്ഞിരുന്നു. ഡെൽഹി ഡൈനാമോസിനായി റോബർ​േട്ടാ കാർലോസും ഇന്ത്യയിലെത്തിയിരുന്നു.

ഇന്ത്യൻ സൂപ്പർലീഗിലെ ​ജംഷഡ്​പുർ എഫ്​.സിയുമായി ചേർന്നതിൽ ആവേശഭരിതനാണ്​. ക്ലബുമായുള്ള സംഭാഷണത്തിൽ അവരിലുള്ള ​െപ്രാഫഷണലിസവും ലക്ഷ്യം നേടാനുള്ള ത്വരയും തന്നെ ഹഠാദാകർഷിച്ചതായും കാഹിൽ പറഞ്ഞു. തനിക്ക് പിച്ചിലും പിച്ചിന് പുറത്തും ടീമിനെ സഹായിക്കാന്‍ കഴിയും. ത​​െൻറ പരിചയസമ്പത്ത് അതിന് തന്നെ സഹായിക്കുമെന്നും കാഹില്‍ കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tim Cahill signs for Jamshedpur FC-sports news
Next Story