Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോകകപ്പ് യോഗ്യത: ശക്തരായ ആസ്ട്രേലിയയെ സമനിലയിൽ തളച്ച് സിറിയ
text_fieldsbookmark_border
മലാക്ക(മലേഷ്യ): ലോകകപ്പ് യോഗ്യത മത്സരത്തിൽ ശക്തരായ ആസ്േട്രലിയയെ സിറിയ സമനിലയിൽ തളച്ചു. തോൽവി ഉറപ്പിച്ച മത്സരത്തിൽ അവസാന നിമിഷം ലഭിച്ച െപനാൽറ്റിയിലാണ് ആസ്േട്രലിയയെ 1-1ന് സിറിയ പിടിച്ചുകെട്ടിയത്. റോബിൻ ക്രൂസോയുടെ(40) ഗോളിൽ മുന്നിലായിരുന്ന ഒാസീസിനെ 85ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി, ഒമർ അൽസോമ ഗോളാക്കിയാണ് സമനില നേടിയത്. ആസ്േട്രലിയയിൽ നടക്കുന്ന രണ്ടാം പാദത്തിൽ ജയിക്കുന്നവർ ഇൻറർ കോൺഫെഡറേഷൻ പ്ലേ ഒാഫിന് യോഗ്യത നേടും. കോൺകകാഫിലെ നാലാം സ്ഥാനക്കാരുമായാണ് ഇതിൽ ഏറ്റുമുേട്ടണ്ടത്.
Next Story
