കാൽപന്തുകളിയിൽ കേമൻ സായിദ്
text_fieldsകോഴിക്കോട്: കാൽപന്ത് തട്ടി നേട്ടങ്ങൾ കൊയ്ത് കോഴിക്കോട് മുതൽ അമേരിക്കയിലെ കാലിഫോർണിയ വരെ താരമാകുകയാണ് സായിദ് വലീദ്. കാലിഫോർണിയയിലെ കോളജ് കപ്പ് ഫുട ്ബാളിൽ കളിയിലെ കേമനായതാണ് സായിദ് എന്ന കൗമാരക്കാരെൻറ പുതിയ നേട്ടം.
യു.എ.ഇയിലെ ഡു ലാ ലിഗ എച്ച്.പി.സി ടീമിനൊപ്പമാണ് ഇൗ മിഡ്ഫീൽഡ് താരം അമേരിക്കയിലെത്തിയത്. ലാ ലിഗയുടെ സഹകരണത്തോടെ ദുബൈ കേന്ദ്രമായ ടീമിലെ ഏക ഇന്ത്യൻ സാന്നിധ്യമാണ് സായിദ്.
കോഴിക്കോട് തെക്കേപ്പുറം സ്വദേശികളായ വലീദ് പാലാട്ടിെൻറയും നൂഫ് ആലിക്കോയയുടെയും മകനായ സായിദ് ഏഴു വയസ്സു മുതൽ കാൽപന്തിനെ നെഞ്ചിലേറ്റിയിരുന്നു. അബൂദബിയിലെ ഇന്ത്യൻ സ്കൂൾ 12ാം ക്ലാസിലാണ് പഠനം. കഴിഞ്ഞ രണ്ടു വർഷമായി സ്പെയിനിലെ മാർബെയ്യ സ്പോർട്സ് ക്ലബിൽ പരിശീലനം നേടിയിട്ടുണ്ട്.
