ഉരുക്ക് വീര്യം; മുംബൈയെ വീഴ്ത്തി ജാംഷഡ്പുർ
text_fieldsമുംബൈ: ആസ്േട്രലിയൻ സൂപ്പർ താരം ടിം കാഹിലിനെ കാഴ്ച്ചക്കാരനാക്കി മുംബൈ തട്ടകത്തിൽ ജാംഷഡ്പുരിെൻറ വിജയഭേരി. മുംബൈ സിറ്റി എഫ്.സിയെ അവരുടെ തട്ടകത്തിൽ ഏകപക്ഷീയമായ 2-0ത്തിന് തോൽപിച്ചാണ് ജാംഷഡ്പുർ െഎ.എസ്.എൽ പുതിയ സീസണിൽ വിജയത്തുടക്കം കുറിച്ചത്. സ്പാനിഷുകാരായ മാരിയോ ആർഗ്യൂസ് , പാബ്ലോ മൊർഗാഡോ എന്നിവരുടെ ഗോളിലാണ് ടാറ്റ സംഘം വിജയക്കൊടി നാട്ടിയത്.
ഇരുപകുതിയിലായിട്ടാണ് മുംബൈയുടെ വലയിൽ ജാംഷഡ്പൂർ പന്തെത്തിച്ചത്. ടീം കാഹിൽ സസ്പെൻഷനിലായതോടെ 4-2-3-1ശൈലിയിൽ ആക്രമണം കനപ്പിച്ച ജാംഷഡ്പുർ തുടക്കം മുതലെ എതിരാളികളെ കവച്ചുവെക്കുന്ന നീക്കങ്ങൾ നടത്തി. വലതു വിങ്ങിലൂടെ ആയിരുന്നു ആക്രമണങ്ങൾ പലതും. നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ 28ാം മിനിറ്റിൽ ജാംഷഡ്പുർ വലകുലുക്കി. കാർലോസ് കാൽവോയുടെ ക്രോസിന് ഹെഡറിലൂടെ മാരിയോ അർഗ്യൂസ് ഗോളാക്കി. ഇതോടെ ജാംഷഡ്പുർ പ്രതിരോധം കനപ്പിച്ചു.
മുംബൈയുടെ മുന്നേറ്റങ്ങളൊന്നും ഫലം കണ്ടില്ല. രണ്ടാം പകുതി ഭാഗ്യം പൂർണമായി ജാംഷഡ്പുറിനൊപ്പമായിരുന്നു. രണ്ടുവട്ടം മുംബൈ എതിർ വലയിൽ പന്തെത്തിച്ചെങ്കിലും ഒാഫ്സൈഡിൽ കുരുങ്ങി. ഒടുവിൽ 95ാം മിനിറ്റിൽ ജാംഷഡ്പൂർ നടത്തിയ കൗണ്ടർ അറ്റാക്കും ഫലം കണ്ടതോടെ മുംബൈക്ക് 2-0ത്തിെൻറ തോൽവി. പാബ്ലോ മൊർഗാഡോയാണ് സ്കോർ ചെയ്തത്.
