ഹസാഡിന് രണ്ടു ഗോൾ; ചെൽസിക്ക് ജയം
text_fieldsലണ്ടൻ: ബെൽജിയം താരം എഡൻ ഹസാഡ് രണ്ടു ഗോളുകളുമായി മിന്നിച്ച മത്സരത്തിൽ ചെൽസിക്ക് ബ്രൈട്ടൻ ഹോവനെതിരെ മികച്ച വിജയം. ആവേശം നിറഞ്ഞ മത്സരത്തിൽ 4-0ത്തിനാണ് നീലപ്പട എതിരാളികളെ അവരുടെ തട്ടകത്തിൽ മുട്ടുകുത്തിച്ചത്.
ഗോൾ മേളയോടെയാണ് ചെൽസി മത്സരം ആരംഭിച്ചത്. മൂന്നാം മിനിറ്റിൽ എഡൻ ഹസാഡ് സുന്ദര ഫിനിഷിങ്ങിലൂടെ എതിരാളികളെ ഞെട്ടിക്കുകയായിരുന്നു. ചെൽസിയുടെ ഗോൾ ആരവങ്ങൾ അടങ്ങുന്നതിനു പിന്നാലെ രണ്ടാം ഗോളുമെത്തി. ഇത്തവണ മിച്ചി ബാറ്റ്ഷുഹായ് നൽകിയ പന്ത് സ്വീകരിച്ച് (ആറാം മിനിറ്റ്) ബ്രസീൽ താരം വില്യമാണ് ഗോൾ നേടിയത്. 77ാം മിനിറ്റിൽ ഹസാഡും 89ാം മിനിറ്റിൽ വിക്ടർ മോസസും ഗോൾ പൂർത്തിയാക്കി
