ഫോർലാൻ പരിശീലകനാകുന്നു
text_fieldsമോണ്ടവിഡിയോ: മുൻ ഉറുഗ്വായ് ഫുട്ബാൾ താരം ഡീഗോ ഫോർലാനും പരിശീലനരംഗത്തേക്ക്. ആദ്യകാല ക്ലബായ പെനറോളിെൻറ കോച്ചായാണ് ഫോർലാൻ കാൽപന്തുകളിയിലെ രണ്ടാം ഇന്നിങ്സ് ആരംഭിക്കുന്നത്. ഡീഗോ ലോപസിെൻറ കരാർ അവസാനിക്കുന്ന മുറക്ക് ഈ മാസം അവസാനം ഫോർലാൻ ചാർജെടുക്കും.
മാഞ്ചസ്റ്റർ യുനൈറ്റഡ്, വിയ്യാ റയൽ, അത്ലറ്റികോ മഡ്രിഡ്, ഇൻറർ മിലാൻ എന്നീ ക്ലബുകൾക്കായി പന്തുതട്ടിയശേഷം ഇൗ വർഷം ആഗസ്റ്റിലാണ് ഫോർലാൻ വിരമിച്ചത്. ഐ.എസ്.എല്ലിൽ മുംബൈ സിറ്റി എഫ്.സിക്കായി കളിച്ച ഫോർലാൻ ഇന്ത്യയിലും സാന്നിധ്യമറിയിച്ചു. 112 മത്സരങ്ങളിൽ ഉറുഗ്വായ് ജഴ്സിയണിഞ്ഞ ഫോർലാൻ 36 ഗോളുകൾ നേടി. 2010 ഫുട്ബാൾ ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബാൾ ജേതാവാണ്.
