ഡേവിഡ് വിയ്യ വീണ്ടും ഇനിയേസ്റ്റക്കൊപ്പം
text_fieldsടോക്യോ: സ്പാനിഷ് താരങ്ങളായ ആന്ദ്രെ ഇനിയേസ്റ്റയും ഡേവിഡ് വിയ്യയും വീണ്ടും ഒന്നിക്കുന്നു. എം.എൽ.എസിൽ ന്യൂയോർക് സിറ്റിയുടെ താരമായ ഡേവിഡ് വിയ്യ ക്ലബുമായുള്ള നാലു വർഷത്തെ ബന്ധം അവസാനിപ്പിച്ച്, ജപ്പാൻ ക്ലബ് വിസെൽ കോബെയിൽ ചേരും. ബാഴ്സലോണയിൽ കളിമതിയാക്കിയ ഇനിയേസ്റ്റ കഴിഞ്ഞ സീസണോടെ വിസെൽ കോബെയിൽ കളിക്കുന്നുണ്ട്.
ബാഴ്സലോണയിലും രണ്ടു സീസൺ ഇരുവരും ഒന്നിച്ച് കളിച്ചിരുന്നു. ന്യൂയോർക് സിറ്റി എഫ്.സിക്കായി 124 മത്സരത്തിൽനിന്ന് വിയ്യ 80 ഗോളുകൾ നേടി. മുൻ ആഴ്സനൽ സ്ട്രൈക്കർ ലൂകാസ് പൊഡോൾസ്കിയും നിലവിൽ ഇനിയേസ്റ്റക്കൊപ്പം ജപ്പാൻ ക്ലബിലുണ്ട്. മൂവരും ഒന്നിക്കുന്നത് ക്ലബിന് കൂടുതൽ കരുത്ത് പകരുമെന്ന് വിസെൽ കോബെ അധികൃതർ പറഞ്ഞു.
