ക്രിസ്റ്റ്യാനോ റോണോൾഡോക്കെതിരെ പീഡനാരോപണം
text_fieldsലണ്ടൻ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റോണോൾഡോക്കെതിരെ പീഡനാരോപണം. 2009ൽ ജൂണിൽ ക്രിസ്റ്റ്യാനോ റോണോൾഡോ അമേരിക്കയിലെ ലാസ്വേഗസിൽ കാത്തറീൻ എന്ന സ്ത്രീയെ പീഡിപ്പിച്ചുവെന്നാണ് ആരോപണം. കാത്തറീനിെൻറ അഭിഭാഷകയെ ഉദ്ധരിച്ച് ജർമ്മൻ മാഗസിൻ ഡീർ സ്പൈഗലാണ്വാർത്ത റിപ്പോർട്ട് ചെയ്തത്.
അതേ സമയം, മാഗസിനിൽ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്നും അതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും റോണോൾഡോയുടെ അഭിഭാഷകർ പ്രതികരിച്ചു. മാഗസിനിലെ റിപ്പോർട്ടിനെ കുറിച്ച് റോയിേട്ടഴ്സ് പ്രതികരണം ചോദിച്ചപ്പോഴാണ് റോണോൾഡോയുടെ അഭിഭാഷകൻ നിയമനടപടികൾ സ്വീകരിക്കുമെന്ന കുറിപ്പ് വാർത്ത ഏജൻസിക്ക് കൈമാറിയത്. എന്നാൽ, ജർമ്മൻ മാഗസിനിലെ റിപ്പോർട്ടിലുന്നയിച്ച കാര്യങ്ങളെ കുറിച്ച് റോണോൾഡോ മൗനം പാലിക്കുകയാണ് ചെയ്യുന്നത്.
അതേ സമയം, വാർത്ത ഏജൻസി റോയിേട്ടഴ്സ് ആരോപണങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോൾ കാത്തറീനോ അവരുടെ അഭിഭാഷകയോ മറുപടി നൽകിയിട്ടില്ല.
