Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്രിക്കറ്റിനുമപ്പുറമാണ്  സൗഹൃദം

text_fields
bookmark_border
Afridi harbhajan
cancel

ബഹറൈൻ: ജീവിതത്തിൽ ക്രിക്കറ്റിനുമപ്പുറം സൗഹൃദത്തിനും സ്ഥാനമുണ്ടെന്ന് തെളിയിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങും മുൻ പാകിസ്താൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയും. കളിക്കളത്തിലെ വീര്യം മറന്ന് ഇരുവരും കഴിഞ്ഞ ദിവസം ഒത്തു കൂടിയത് വ്യത്യസ്തമായൊരു ഉദ്ദേശ്യത്തോടെയായിരുന്നു. 

ബഹറൈനിലെ  തൊഴിലാളി ക്യാമ്പ് സന്ദർശിച്ച താരങ്ങൾ ക്യാമ്പിലെ 2000ത്തോളം വരുന്ന തൊഴിലാളികൾക്ക് ഉച്ചഭക്ഷണം നൽകി. തങ്ങളെ കാണാൻ തടിച്ചു കൂടിയവരെ അതിസംബോധന  ചെയ്ത രണ്ടു പേരും സ്നേഹവും, സാഹോദര്യവും, പുലർത്തണമെന്നും ലോക സമാധാനം കാത്തു സൂക്ഷിക്കണമെന്നും പറഞ്ഞു. ഷാഹിദ് അഫ്രീദി ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യ,പാകിസ്താൻ, ബംഗ്ലാദേശ്,ശ്രീലങ്ക തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്കാണ് ഭക്ഷണം നൽകിയത്.

അഫ്രീദി സാമുഹ്യ മാധ്യമത്തിൽ പങ്കുവെച്ച ചിത്രങ്ങളും വൈറലായിരുന്നു. അതേസമയം തനിക്കിത് പുതിയ അനുഭവമായിരുന്നെന്നും ഒട്ടും പ്രതീക്ഷിച്ചില്ലെന്നും ഹർഭജൻ സിങ്ങ് പറഞ്ഞു. അഫ്രീദിക്ക് നന്ദി പറയാനും അദ്ദേഹം മറന്നില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shahid Afridi and Harbhajan Singh Come Together For a Good Cause- Sports News
Next Story