െഎ.പി.എൽ മാതൃകയിൽ വനിതകൾക്കായുള്ള ട്വൻറി20; ടീമുകളെ പ്രഖ്യാപിച്ചു
text_fieldsന്യൂഡൽഹി: െഎ.പി.എൽ മാതൃകയിൽ വനിതകൾക്കായുള്ള ട്വൻറി20 ടൂർണമെൻറിന് മുന്നോടിയായി ബി.സി.സി.െഎ സംഘടിപ്പിക്കുന്ന പ്രദർശന മത്സരത്തിനുള്ള ടീമുകളെ പ്രഖ്യാപിച്ചു. ഐ.പി.എൽ ട്രയൽബ്ലാേസഴ്സിനെ സ്മൃതി മന്ദാനയും ഐ.പി.എൽ സൂപ്പർനോവസിനെ ഹർമൻപ്രീത് കൗറും നയിക്കും.
11ാം ഐ.പി.എൽ സീസണിെൻറ ക്വളിഫയർ മത്സരങ്ങൾക്ക് മുമ്പ് മേയ് 22നാണ് മത്സരം സംഘടിപ്പിക്കുന്നത്. ആസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലെ കളിക്കാർ മത്സരത്തിൽ പങ്കെടുക്കും. ട്രയൽബ്ലാേസഴ്സ് നിരയിൽ ഇന്ത്യൻ താരം ജുലൻ ഗോസ്വാമിയും ആസ്േട്രലിയയുടെ അലീസ ഹീലിയും സൂപ്പർനോവസിനായി ഇന്ത്യൻ നായിക മിതാലി രാജും ആസ്േട്രലിയൻ നായിക മെഗ് ലാനിംഗുമടക്കമുള്ള താരങ്ങൾ അണിനിരക്കുന്നുണ്ട്.
