Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ഏകദിന പരമ്പര
text_fieldsbookmark_border
പോർട്ട് ഓഫ് സ്പെയിൻ: വെസ്റ്റ് ഇന്‍ഡീസിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ഏകദിന പരമ്പര ഇന്ത്യക്ക്. ക്യാ പ്റ്റന്‍ വിരാട് കൊഹ്‍ലിയുടെ സെഞ്ച്വറിയുടെ കരുത്തിലാണ് മൂന്നാം ഏകദിനത്തില്‍ വിൻഡീസിനെതിരെ ഇന്ത്യ വിജയം അടിച്ചെടുത്തത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സെടുത്തു. ക്രിസ് ഗെയില്‍ 41 പന്തില്‍ അഞ്ച് സിക്സുകളും എട്ട് ഫോറുകളുമടക്കം 72 റണ്‍സ് അടിച്ചു കൂട്ടി.
മഴ കാരണം രണ്ട് തവണ തടസ്സപ്പെട്ടതിനെ തുടര്‍ന്ന് കളി 35 ഓവറാക്കി ചുരുക്കുകയായിരുന്നു. കോഹ്‍ലി 99 പന്തില്‍ 114 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ശ്രേയസ്സ് അയ്യര്‍ 65 റണ്‍സെടുത്തു.
35 ഓവറിൽ 255 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 15 പന്ത് ശേഷിക്കെ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.
Next Story
