ന്യൂസിലാൻഡിന് 297 റൺസ് വിജയലക്ഷ്യം
text_fieldsപോഷ്സ്ട്രൂം: ഇന്ത്യക്കെതിരായ മൂന്നാം ഏകദിന മൽസരത്തിൽ ന്യൂസിലാൻഡിന് 297 റൺസ് വിജയലക്ഷ്യം. ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 296 റൺസെടുത്തു. സെഞ്ച്വറി നേടിയ കെ.എൽ രാഹുലും 62 റൺസെടുത്ത ശ്രേയസ് അയ്യരുമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് പിന്നിട്ടു.
തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. 32 റൺസെടുക്കുേമ്പാഴേക്കും എം.എ അഗർവാളും വിരാട് കോഹ്ലിയും പുറത്തായെങ്കിലും പൃഥ്വി ഷായും ശ്രേയസ് അയ്യറും കൂടി ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോയി. ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ഒമ്പത് റൺസ് നേടാൻ മാത്രമാണ് കഴിഞ്ഞത്.എന്നാൽ, മികച്ച രീതിയിൽ കളിച്ചുകൊണ്ടിരിക്കെ പൃഥ്വി ഷാ റൺ ഔട്ടായി. പിന്നീടെത്തിയ രാഹുൽ ശ്രേയസ് അയ്യർക്ക് മികച്ച പിന്തുണ നൽകി. രാഹുൽ പുറത്തായതോടെ ഒന്നിച്ച ശ്രേയസ് അയ്യരും മനീഷ് പാണ്ഡേയും പതിയെ ഇന്ത്യൻ സ്കോർ മുന്നോട്ട് നീക്കി.
ആദ്യ രണ്ട് മൽസരങ്ങളും തോറ്റ് പരമ്പര നഷ്ടപ്പെട്ട ഇന്ത്യ മാനംകാക്കുകയാണ് മൂന്നാം ഏകദിനത്തിലെ ജയത്തിലൂടെ ലക്ഷ്യമിടുന്നത്.
