Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യൻ ടീമിന് വൻ സ്വീകരണമൊരുക്കാൻ ബി.സി.സി.െഎ; മോദിയുമായി കൂടിക്കാഴ്ചയൊരുക്കാനും പദ്ധതി
text_fieldsbookmark_border
ന്യൂഡൽഹി: ലോകകപ്പ് വനിത ക്രിക്കറ്റിൽ റണ്ണേഴ്സ് അപ്പായ ഇന്ത്യൻ ടീമിന് വൻ സ്വീകരണമൊരുക്കാൻ ബി.സി.സി.െഎ. വിവിധ ബാച്ചുകളായി ബുധനാഴ്ച മുതൽ താരങ്ങൾ ഇന്ത്യയിലേക്കെത്തിത്തുടങ്ങും. എവിടെവെച്ച് സ്വീകരണ പരിപാടി നടത്തണമെന്ന കാര്യത്തിൽ തീരുമാനിച്ചിട്ടില്ല. ബോർഡ് പ്രഖ്യാപിച്ച 50 ലക്ഷം രൂപ കാഷ് അവാർഡ് ചടങ്ങിൽ വിതരണം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള പ്രത്യേക കൂടിക്കാഴ്ചയൊരുക്കാനും പദ്ധതിയുണ്ട്. ‘‘ ടൂർണമെൻറിലുടനീളം മികച്ച പ്രകടനമാണ് താരങ്ങൾ കാഴ്ചവെച്ചത്. ടീമിന് ഗംഭീര സ്വീകരണം ഒരുക്കും. ’’- ബി.സി.സി.െഎ പ്രതിനിധി പറഞ്ഞു.
Next Story
