Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാരിനോട് തോറ്റു; സെമി കാണാതെ സൈന പുറത്ത്
text_fieldsbookmark_border
നാൻജിങ്: ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൻെറ ക്വാർട്ടർ പോരാട്ടത്തിൽ സ്പെയിനിൻറെ കരോലിന മാരിനോട് തോറ്റ് ഇന്ത്യൻ പ്രതീക്ഷയായ സൈന നൈഹ്വാൾ പുറത്തായി. 31 മിനിറ്റ് മാത്രം നീണ്ട മത്സരത്തിൽ 21-6, 21-11 എന്ന സ്കോറിനായിരുന്നു സൈന പുറത്തായത്.
മത്സരത്തിൽ സൈനക്ക് മികവ് പുറത്തെടുക്കാനായില്ലെന്ന് മാത്രമല്ല പിശകുകൾ ആവർത്തിക്കുകയും ചെയ്തു. കളം നിറഞ്ഞ് കളിച്ച മാരിന് മുന്നിൽ സൈനക്ക് ഒരിക്കൽ പോലും മുന്നിലെത്താനായില്ല. 2015ലെ ലോകചാമ്പ്യൻഷിപ്പിലും സൈന മാരിനോട് തോറ്റിരുന്നു.
തുടർച്ചയായി എട്ടാം തവണയാണ് സൈന ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൻെറ ക്വാർട്ടർ ഫൈനലിൽ കടന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ വനിതതാരമാണ് സൈന.
പി.വി. സിന്ധുവും സായി പ്രണീതും മാത്രമാണ് ടൂർണമെന്റിൽ ബാക്കിയുള്ള ഇന്ത്യൻ പ്രതീക്ഷകൾ. വനിതകളുടെ ക്വാർട്ടർ ഫൈനലിൽ നൊസോമി ഒകുഹാരയാണ് സിന്ധുവിൻെറ എതിരാളി.
Next Story
