ദേശീയ യൂത്ത് മീറ്റ്: കേരളം റണ്ണർ അപ്പ്
text_fieldsവഡോദര (ഗുജറാത്ത്): ദേശീയ യൂത്ത് മീറ്റിെൻറ അവസാന ദിനത്തിൽ സ്വർണം വാരിക്കൂട്ടിയെങ്കിലും കേരളത്തിന് കിരീടം വീണ്ടെടുക്കാനായില്ല. ഏഴു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവും പിറന്ന മൂന്നാം ദിനത്തിൽ മെഡൽപട്ടികയിൽ ഏറെ മുന്നേറിയെങ്കിലും 15 പോയൻറ് വ്യത്യാസത്തിൽ യൂത്ത് കിരീടം കൈവിട്ടു. കഴിഞ്ഞ വർഷം ചാമ്പ്യൻപട്ടം പിടിച്ചെടുത്ത ഹരിയാന 165 േപായൻറുമായി നിലനിർത്തിയപ്പോൾ, കേരളത്തിന് 150ലെത്താനേ കഴിഞ്ഞുള്ളൂ. 11 സ്വർണം, അഞ്ചു വെള്ളി, മൂന്നു വെങ്കലം എന്നിങ്ങനെയാണ് കേരളത്തിെൻറ ആകെ നേട്ടം. പെൺകുട്ടികളിൽ കേരളം ഒന്നാമതെത്തി (102). ആൺകുട്ടികളിൽ മൂന്നാം സ്ഥാനംകൊണ്ട് (48) തൃപ്തിപ്പെട്ടു. 100 മീറ്റർ ഹർഡ്ൽസിൽ മിന്നുംപ്രകടനം കാഴ്ചവെച്ച കേരളതാരം അപർണ റോയ് മീറ്റിലെ മികച്ച വനിത താരമായി.
അവസാന ദിനം ഏഴു സ്വർണം
ആദ്യ രണ്ടു ദിനത്തിൽ നാലു സ്വർണം മാത്രം നേടിയ കേരളം, ഇന്നലെ െപാന്നിൻതിങ്കളാക്കിമാറ്റി. ഏഴു സ്വർണമാണ് ട്രാക്കിലും പിറ്റിലുമായി നേടിയത്. 400 മീറ്റർ ഹർഡ്ൽസിൽ ആൺകുട്ടികളിൽ എ. രോഹിത് (54.54 സെ), പെൺകുട്ടികളിൽ വിഷ്ണുപ്രിയ (1:02.52 സെ) എന്നിവർ സ്വർണമണിഞ്ഞു. കഴിഞ്ഞ ദിവസം ലോങ്ജംപിൽ സ്വർണം നേടിയ സാന്ദ്ര ബാബു ട്രിപ്ൾ ജംപിലും (12.51 മീ) ഒന്നാമതെത്തി ഡബ്ൾ തികച്ചു. 200 മീറ്ററിൽ ആൻസി സോജൻ (12.51 സെ), ഹെപ്റ്റാത്ലണിൽ കെ.ആർ. അനുദ്ര എന്നിവരും സ്വർണം നേടി. പുരുഷ-വനിത മെഡ്ലെ റിലേകളിലും കേരളം സ്വർണം നേടി. സി. അഭിനവ്, ബിജിത്ത്, അബ്ദുൽ റസാഖ്, അഭിഷേക് മാത്യു, അപർണ റോയ്, ആൻസി സോജൻ, എ.എസ്. സാന്ദ്ര, പ്രിസ്കില ഡാനിയേൽ എന്നിവരാണ് റിലേയിൽ ഒാടിയത്. സി.പി. അഖിൽ കുമാർ (ട്രിപ്ൾജംപ്), സി. ചാന്ദിന (1500 മീ) എന്നിവർ വെള്ളിയും ആകാശ് എം. വർഗീസ് വെങ്കലവും നേടി.
