ദേശീയ സീനിയർ ബാസ്കറ്റ്: കേരള വനിതകൾ ഫൈനലിൽ വീണു
text_fieldsലുധിയാന: 70ാമത് ദേശീയ സീനിയർ ബാസ്കറ്റ്ബാളിൽ കേരള വനിതകൾക്ക് ഫൈനലിൽ തോൽവി. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യൻ റെയിൽവേക്കെതിരെ 68-55നായിരുന്നു കേരളം കീഴടങ്ങിയത്. അതേസമയം, പുരുഷ വിഭാഗത്തിൽ കേരളം അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. ദേശീയ ചാമ്പ്യൻഷിപ്പിൽ കേരള വനിതകളുടെ 10ാം ഫൈനൽ പ്രവേശനമായിരുന്നു ഇത്.
1984ലും, 2017ലും മാത്രമാണ് കിരീടം നേടാൻ കഴിഞ്ഞുള്ളൂ. ഫൈനലിൽ തോറ്റെങ്കിലും കേരളത്തിെൻറ പി.എസ് ജീന ചാമ്പ്യൻഷിപ്പിലെ മികച്ച താരമായി മാറി. ടൂർണമെൻറിൽ തോൽവിയറിയാതെ കുതിച്ച രണ്ട് ടീമുകളായിരുന്നു ഫൈനലിൽ ഏറ്റുമുട്ടിയത്. രണ്ടാം ക്വാർട്ടറിൽ മാത്രമായിരുന്നു കേരളത്തിന് ലീഡ് നേടാൻ കഴിഞ്ഞത്.
