Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൂണെ സ്റ്റേഡിയത്തിന് ടോക്യോ ഹീറോ നീരജ് ചോപ്രയുടെ പേര് നൽകും
text_fieldsbookmark_border
പുണെ: ആർമി സ്പോട്സ് ഇൻസ്റ്റിറ്റ്യൂട്ട് പരിസരത്തുള്ള സ്റ്റേഡിയത്തിന് ടോക്യോ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രയുടെ നൽകും. പൂണെ കേന്റാൺമെന്റിലുള്ള സ്റ്റേഡിയത്തിന് നീരജ് ചോപ്ര ആർമി സ്പോട്സ് സ്റ്റേഡിയം എന്നാണ് നാമകരണം ചെയ്യാൻ പോകുന്നത്.
ആഗസ്റ്റ് 23ന് നടക്കുന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിങ് ഔദ്യോഗികമായി പ്രഖ്യാപിക്കും. ചടങ്ങിൽ 16 ഒളിമ്പ്യൻമാരെ മന്ത്രി ആദരിക്കും. ചടങ്ങിന് ശേഷം യുവ കായിക താരങ്ങളുമായി മന്ത്രി സംവദിക്കും.
ടോക്യോ ഒളിമ്പിക്സിൽ ജാവലിൻ ത്രേയിൽ സ്വർണം നേടിയാണ് നീരജ് ചരിത്രം രചിച്ചത്. അത്ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി നീരജ് മാറി. അഭിനവ് ബിന്ദ്രക്ക് ശേഷം ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണം നേടുന്ന ആദ്യ താരം കൂടിയായി അദ്ദേഹം മാറി.
Next Story

