Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാലിക്കറ്റ് ഹീറോസാടാ..ഹീറോസ്; പ്രൈം വോളിയിൽ തൂഫാൻസിനെ തകർത്ത് കന്നിക്കിരീടം

text_fields
bookmark_border
Calicut Heroes
cancel

ചെ​ന്നൈ: പ്രൈം ​വോ​ളി​ബാ​ള്‍ ലീ​ഗ് മൂ​ന്നാം സീ​സ​ണിൽ കിരീടത്തിൽ മുത്തമിട്ട് കാലിക്കറ്റ് ഹീറോസ്. ചെ​ന്നൈ ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്‌​റു ഇ​ന്‍ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ നടന്ന കലാശപ്പോരാട്ടത്തിൽ ലീ​ഗി​ലെ പു​തു​മു​ഖ​ക്കാ​രാ​യ ഡ​ല്‍ഹി തൂ​ഫാ​ന്‍സി​നെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് അടിയറവു പറയിച്ചാണ് കാലിക്കറ്റ് ഹീറോസ് ഇതാദ്യമായി കപ്പുയർത്തിയത്. സ്കോർ: 15-13, 15-10, 13-15, 15-12. ജെ​റോം വി​നീ​തിന്റെ നേതൃത്വത്തിലായിരുന്നു കപ്പിലേക്കുള്ള കാലിക്കറ്റിന്റെ പടയോട്ടം.

കാലിക്കറ്റിന്റെ ആക്രമണങ്ങളെ സമർഥമായി ചെറുത്ത് പ്രതീക്ഷയോടെയാണ് ഡൽഹി തുടങ്ങിയത്. ലസാർ ദോദിച്ചും സന്തോഷും അറ്റാക്കിങ്ങിൽ മിടുക്കുകാട്ടിയെങ്കിലും സർവിൽ വന്ന തുടർപിഴവുകൾ ഡൽഹിക്ക് വിനയായി. കാലിക്കറ്റ് നിരയിൽ വികാസ് മാൻ​ േബ്ലാക്കിങ്ങിൽ കരുത്ത് കാട്ടിയ​​പ്പോൾ ജെറോം വിനീതും ഡിഫൻസിൽ മികച്ച ​പ്രകടനം കാഴ്ചവെച്ചു. പെരോറ്റോയുടെ സൂപ്പർ സർവുകളിൽ ഡൽഹി പതറിയപ്പോൾ മത്സരത്തിന്റെ തുടക്കത്തിലേ കാലിക്കറ്റ് ലീഡെടുത്തു.

ആയുഷിനെയും അപോൻസയെയും മുൻനിർത്തി തൂഫാൻസ് ആക്രമണത്തിന് ഒരുമ്പെട്ടിറങ്ങി​യപ്പോൾ ജെറോമിന്റെയും ചിരാഗിന്റെയും സ്മാഷുകളിലൂടെയായിരുന്നു കാലിക്കറ്റിന്റെ മറുപടി. ദോദിച്ചിന്റെ ഇടിവെട്ട് സ്മാഷുകൾക്ക് അതിനെ വെല്ലുന്ന മികവിൽ ഡാനിയൽ പ്രതിരോധം തീർത്തപ്പോൾ കാലിക്കറ്റിന് കാര്യങ്ങൾ എളുപ്പമായി. ഡൽഹിയുടെ പിഴവുകളും ചേർന്നതോടെ രണ്ടാം സെറ്റും അനായാസം വരുതിയിലായി.

മൂന്നാം സെറ്റിൽ ഡാനിയലിന്റെ പ്രതിരോധവും പെരോറ്റോയുടെ ആക്രമണവും കാലിക്കറ്റിന് തുണയായെങ്കിലും അവസാന ഘട്ടത്തിൽ അപോൻസയുടെയും മനോജിന്റെയും രണ്ട് നിർണായക ​​േബ്ലാക്കുകളുടെ പിൻബലത്തിൽ തൂഫാൻസ് സെറ്റ് സ്വന്തമാക്കി. എന്നാൽ, നാലാം സെറ്റിൽ ജെറോമിന്റെ സ്മാഷുകൾ തൂഫാൻസിന്റെ കോർട്ടിൽ ഇടിമുഴക്കം സൃഷ്ടിച്ചതോടെ കാലിക്കറ്റ് കപ്പെടുത്ത് ടൂർണ​മെന്റിന്റെ ഹീറോകളായി.

മു​ന്‍ സീ​സ​ണു​ക​ളി​ല്‍നി​ന്ന് വ്യ​ത്യ​സ്ത​മാ​യി തു​ട​ക്കം മു​ത​ല്‍ വി​സ്മ​യി​പ്പി​ക്കു​ന്ന പ്ര​ക​ട​ന​മാ​യി​രു​ന്നു കാ​ലി​ക്ക​റ്റ് ഹീ​റോ​സി​ന്റേ​ത്. ലീ​ഗ് റൗ​ണ്ടി​ല്‍ എ​ട്ടു മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് 12 പോ​യ​ന്റു​മാ​യി ടേ​ബി​ളി​ല്‍ ഒ​ന്നാ​മ​തെ​ത്തി​യ ടീം, ​ര​ണ്ടു ബോ​ണ​സ് പോ​യ​ന്റു​മാ​യാ​ണ് സൂ​പ്പ​ര്‍ ഫൈ​വി​ല്‍ പ്ര​വേ​ശി​ച്ച​ത്. മും​ബൈ മി​റ്റി​യോ​ഴ്‌​സി​നും ബം​ഗ​ളൂ​രു ടോ​ർ​പി​ഡോ​സി​നു​മെ​തി​രെ ജ​യി​ച്ച് വീ​ണ്ടും പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​തെ​ത്തി ച​രി​ത്ര​ത്തി​ലെ ത​ങ്ങ​ളു​ടെ ആ​ദ്യ ഫൈ​ന​ല്‍ പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കുകയായിരുന്നു.

ഡ​ല്‍ഹി തൂ​ഫാ​ന്‍സ് 12 പോ​യ​ന്റ് നേ​ടി ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് ലീ​ഗ് റൗ​ണ്ട് അ​വ​സാ​നി​പ്പി​ച്ച​ത്. സൂ​പ്പ​ര്‍ ഫൈ​വി​ല്‍ ബം​ഗ​ളൂ​രു ടോ​ർ​പി​ഡോ​സി​നെ​യും കാ​ലി​ക്ക​റ്റ് ഹീ​റോ​സി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി​യ അ​വ​ര്‍ ലീ​ഗ് റൗ​ണ്ടി​ലെ ഒ​രു ബോ​ണ​സ് പോ​യ​ന്റി​ന്റെ ബ​ല​ത്തി​ല്‍ എ​ലി​മി​നേ​റ്റ​റി​ന് യോ​ഗ്യ​ത നേ​ടു​ക​യാ​യി​രു​ന്നു. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​ഹ്മ​ദാ​ബാ​ദി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് തൂഫാൻസ് ​കാ​ലി​ക്ക​റ്റ് ഹീ​റോ​സി​നെ​തി​രെ​യു​ള്ള ക​ലാ​ശ​ക്ക​ളി ഉ​റ​പ്പി​ച്ച​ത്.

എ​ട്ട് ന​ഗ​ര ഫ്രാ​ഞ്ചൈ​സി ടീ​മു​ക​ള്‍ മ​ത്സ​രി​ച്ച ഒ​ന്ന​ര മാ​സം നീ​ണ്ട സീ​സ​ണി​നാ​ണ് സ​മാ​പ​ന​മാ​യ​ത്. കൊ​ല്‍ക്ക​ത്ത ത​ണ്ട​ര്‍ബോ​ള്‍ട്ട്‌​സ്, അ​ഹ്മ​ദാ​ബാ​ദ് ഡി​ഫ​ന്‍ഡേ​ഴ്‌​സ് ടീ​മു​ക​ളാ​യി​രു​ന്നു യ​ഥാ​ക്ര​മം ആ​ദ്യ ര​ണ്ടു സീ​സ​ണു​ക​ളി​ലെ ചാ​മ്പ്യ​ന്മാ​ര്‍.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PrimeVolley: Calicut Heroes beat Delhi Toofans to lift maiden trophy
Next Story