Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രൈം വോളിബാള്‍: കാലിക്കറ്റ് ഹീറോസിന് രണ്ടാംജയം

text_fields
bookmark_border
പ്രൈം വോളിബാള്‍: കാലിക്കറ്റ് ഹീറോസിന് രണ്ടാംജയം
cancel

ചെന്നൈ: റുപേ പ്രൈം വോളിബാള്‍ ലീഗ് പവേര്‍ഡ് ബൈ എ23 മൂന്നാം സീസണില്‍ കാലിക്കറ്റ്‌ ഹീറോസിന്‌ തുടർച്ചയായ രണ്ടാംജയം. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഡൽഹി തൂഫാൻസിനെ നേരിട്ടുള്ള സെറ്റുകൾക്ക്‌ കീഴടക്കി. സ്‌കോർ: 15-8, 15-13, 16-14.

ജെറൊം വിനീതാണ്‌ കളിയിലെ താരം. ആദ്യ ഘട്ടത്തിൽ ഡൽഹിക്കായിരുന്നു മുൻതൂക്കം. എന്നാൽ ഡാനിയൽ മൊയതായേദിയുടെ തകർപ്പൻ പ്രകടനം കാലിക്കറ്റിന്‌ ഊർജം നൽകി. ജെറൊം വിനീതിന്റെ സ്‌പൈക്കുകൾ ഡൽഹിയുടെ ആധിപത്യം തകർത്തു. ഡാനിയൽ അപോൺസിയിലൂടെ ഡൽഹി തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും കാലിക്കറ്റ്‌ വിട്ടുകൊടുത്തില്ല.

അവസാന സെറ്റിൽ ഉക്രപാണ്ഡ്യന്റെ തന്ത്രപരമായ സർവീസ്‌ ഡൽഹിയുടെ താളം തെറ്റിച്ചു. ആദ്യ കളിയിൽ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെയാണ്‌ കാലിക്കറ്റ്‌ തോൽപ്പിച്ചത്‌. ഇന്ന്‌ വിശ്രമദിനമാണ്‌. നാളെ കൊൽക്കത്ത തണ്ടർബോൾട്‌സുമായി കാലിക്കറ്റ്‌ കളിക്കും. രണ്ടാം മത്സരത്തിൽ കൊച്ചി മുംബൈ മിറ്റിയോഴ്‌സിനെ നേരിടും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Prime Volleyball: Second win for Calicut Heroes
Next Story