വേൾഡ് കോംബാറ്റ് ഗെയിംസ്: കുവൈത്ത് ഫെൻസിങ് ടീമിന് നേട്ടം
text_fieldsകുവൈത്ത് ഫെൻസിങ് അംഗങ്ങൾ മെഡലുമായി
കുവൈത്ത് സിറ്റി: റിയാദിൽ നടന്ന വേൾഡ് കോംബാറ്റ് ഗെയിംസിൽ കുവൈത്ത് ഫെൻസിങ് ടീമിന്റെ മികവാർന്ന പ്രകടനം. ഫ്ലൂറസെന്റ് ആയുധമത്സരത്തിൽ കുവൈത്ത് വെള്ളി മെഡലും സേബർ ടീം മത്സരത്തിൽ വെങ്കല മെഡലും നേടി. ഫ്ലൂറസെന്റ് ഇനങ്ങളിൽ അലി അൽ നാസർ, അലി ഫദേൽ, ഫൈസൽ അൽസമൽ, യാക്കൂബ് അൽ ഷാത്തി എന്നിവർ വെള്ളി മെഡൽ നേടിയപ്പോൾ, സേബർ ടീം ഇനത്തിൽ അലി റോസ്തം, ഹമദ് അൽ ഷംലാൻ, ഹുസൈൻ അൽ ഒമൈരി എന്നിവർ വെങ്കല മെഡൽ നേടി.
വ്യക്തിഗത മത്സരത്തിൽ സേബർ ഇനത്തിൽ അലി റോസ്തം വെള്ളിയും ഫ്ലൂറസെന്റ് വിഭാഗത്തിൽ അലി അൽ നാസർ വെങ്കലവും നേടി. ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ഫെൻസർമാർ നേടിയ മികച്ച ഫലങ്ങളിൽ കുവൈത്ത് ഫെൻസിങ് അസോസിയേഷൻ സെക്രട്ടറി ജനറൽ ഹമദ് അൽ അവധി സന്തോഷം പ്രകടിപ്പിച്ചു. രാജ്യത്തെ പ്രതിനിധാനം ചെയ്യാൻ തങ്ങൾക്ക് ഉത്തരവാദിത്തവും അർഹതയും ഉണ്ടെന്ന് അത്ലറ്റുകൾ തെളിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

