Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇത്​ കമ്മട്ടിപ്പാടത്തെ തങ്കം

text_fields
bookmark_border
ഇത്​ കമ്മട്ടിപ്പാടത്തെ തങ്കം
cancel
camera_alt

രാജം ഗോപി                                                                                                                           ഫോട്ടോ - ആഷിഖ്​ എം.അസീസ്​

പാലാ: 68-ാമത്തെ വയസ്സിനിടെ അഞ്ച്​ തവണ ലോകചാമ്പ്യൻഷിപ്പ്,​ 16തവണ ഇന്‍റർനാഷണൽ മത്സരങ്ങളിൽ പങ്കാളിത്തം. 32വർഷത്തെ തന്‍റെ ചിട്ടയായ പരിശീലനത്തിലൂടെയാണ്​ എറണാകുളം കമ്മട്ടിപ്പാടം സ്വദേശിനി രാജം ഗോപി സ്വപ്നതുല്യമായ നേട്ടങ്ങളുടെ നെറുകയിൽ എത്തിയിരിക്കുന്നത്​. 65 പ്ലസ്​ സ്ത്രീകളുടെ വിഭാഗത്തിൽ 100, 3000മീറ്റർ ഓട്ടമത്സരങ്ങളിൽ ഒന്നാസ്ഥാനം രാജംഗോപിക്കാണ്​.

32 വർഷമായി മത്സരരംഗത്തുള്ള രാജംഗോപി ജപ്പാൻ, തായ്​ലന്‍റ്​, മലേഷ്യ എന്നിവിടങ്ങളിൽ നടന്ന മീറ്റിലും സുവർണ്ണനേട്ടം കൈവരിച്ചിട്ടുണ്ട്​. ജിം പരിശീലകയായിരുന്നതിനാൽ ചിട്ടയായ ജീവിതലൈലികളിലൂടെയാണ്​ കായികമേഖലയിൽ ഉറച്ചുനിൽക്കുന്നത്​. മഹാരാജാസിന്‍റെ ഗ്രൗണ്ടിലാണ്​ രാജംഗോപിയുടെ പരിശീലനമത്രയും. 5000 മീറ്റർ ഓട്ടം, 5000 മീറ്റർ നടത്തം, 2000 മീറ്റർ സ്​ട്രിപ്​ ചേസ്​, 300 മീറ്റർ ഹർഡിൽസ്​ തുടങ്ങിയ മത്സരങ്ങളിലും രാജംഗോപി സജീവമാണ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - State Veterans Athletic Meet
Next Story