മരുന്നടി: ജാവലിൻ താരം ഡി.പി മനുവിന് സസ്പെൻഷൻ
text_fieldsന്യുഡൽഹി: ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ വെള്ളിമെഡൽ ജേതാവായ ഇന്ത്യൻ ജാവലിൻ ത്രോ താരം ഡി.പി. മനു ഉത്തേജക മരുന്നടിയിൽ കുടുങ്ങി. ദേശീയ ഉത്തേജകവിരുദ്ധ സമിതി(നാഡ) മനുവിനെ സസ്പെൻഡ് ചെയ്തു.
നാഡ നിർദേശമനുസരിച്ച് മത്സരങ്ങളിൽ പങ്കെടുക്കരുതെന്ന് അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ (എ.എഫ്.ഐ) മനുവിനെ അറിയിച്ചിരുന്നു. ലോക റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ പാരിസ് ഒളിമ്പിക്സിൽ യോഗ്യത നേടുമായിരുന്ന താരത്തിന്റെ ഒളിമ്പിക്സ് സ്വപ്നവും അവസാനിച്ചു.
ഹരിയാനയിലെ പഞ്ച്കുലയിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവരുടെ പട്ടികയിൽ മനുവിന്റെ പേരുണ്ടായിരുന്നു. മരുന്നടി ആരോപണമുണ്ടായതോടെ ഒഴിവാക്കി. നാഡയുടെ നിർദേശപ്രകാരമാണ് മാറ്റിനിർത്തിയതെന്ന് എ.എഫ്.ഐ പ്രസിഡന്റ് ആദിൽ സുമരിവാല പറഞ്ഞു.

