അർഷാദ് നദീമിന്റെ ജീവചരിത്ര സിനിമയിൽ ബോളിവുഡിൽ നിന്നും ആര് നായകനാവണം ?; ഉത്തരം നൽകി നീരജ്
text_fieldsഇന്ത്യയുടെ നീരജ് ചോപ്രയും പാകിസ്താന്റെ അർഷാദ് നദീമും തമ്മിലുള്ള സൗഹൃദമാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. പാരീസ് ഒളിമ്പിക്സിലെ ജാവലിൻ ത്രോയിനത്തിൽ മത്സരിച്ച് അർഷാദ് നദീം സ്വർണവും നീരജ് വെള്ളിയും സ്വന്തമാക്കിയിരുന്നു.
കളത്തിനകത്ത് ഇരുവരും പരസ്പരം മത്സരിച്ചിരുന്നുവെങ്കിൽ പുറത്ത് ഊഷ്മളമായ സൗഹൃദമാണ് നദീമിനും നീരജിനുമിടയിലുള്ളത്. ഇവരുടെ സൗഹൃദം ചർച്ചയാവുന്നതിനിടെ ഇരുവരുമൊത്തുള്ള ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
അർഷാദ് നദീമിന്റെ ജീവചരിത്ര സിനിമ വരികയാണെങ്കിൽ ആര് നായകനാവണമെന്നാണ് ആഗ്രഹമെന്ന് നീരജിനോട് ചോദിക്കുന്നതാണ് വിഡിയോയിൽ ഉള്ളത്. നദീമിന്റെ ജീവിതം സിനിമയാവുകയാണെങ്കിൽ അമിതാഭ് ബച്ചൻ നായകനാവണമെന്ന് നീരജ് ചോപ്ര പറഞ്ഞു.
അർഷാദിന് നല്ല ഉയരമുണ്ട്. അതുകൊണ്ട് പഴയ അമിതാഭ് ബച്ചൻ അദ്ദേഹത്തിന്റെ ജീവചരിത്ര സിനിമയിൽ നായകനാവുകയാവും നല്ലതെന്ന് നീരജ് പറഞ്ഞു. നീരജിന്റെ ജീവചരിത്ര സിനിമയിൽ ആര് നായകനാവണമെന്ന ചോദ്യത്തോട് സംശയമേതും ഇല്ലാതെ ഷാരൂഖ് ഖാൻ എന്ന മറുപടിയാണ് അർഷാദ് നദീം നൽകിയത്.

